ടിബറ്റിൽ തുടർച്ചയായ ഭൂചലനങ്ങൾ; റിക്ടര്‍ സ്‌കെയിലില്‍ 7 തീവ്രത രേഖപ്പെടുത്തി

ഓഗസ്റ്റിൽ നേപ്പാള്‍-ചൈന അതിര്‍ത്തി മേഖലയിലുണ്ടായ മിന്നല്‍ പ്രളയത്തെ തുടര്‍ന്ന് 1,400-ലധികം ആളുകള്‍ കൊല്ലപ്പെട്ടിരുന്നു

നേപ്പാള്‍: ആയിരത്തിലധികം പേരുടെ ജീവന്‍ നഷ്ടമായ പ്രളയത്തിനും മണ്ണിടിച്ചിലിനും പിന്നാലെ, ടിബറ്റന്‍ അതിര്‍ത്തി മേഖലയില്‍ തുടര്‍ച്ചയായ ഭൂചലനങ്ങള്‍ അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രേഖപ്പെടുത്തിയതായി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി (NCS) അറിയിച്ചു. ഇന്ത്യന്‍ സമയം രാത്രി 8.03നാണ് സംഭവം. അരുണാചല്‍ പ്രദേശിലെ പാണ്ടിനില്‍ നിന്ന് 489 കിലോമീറ്റര്‍ വടക്ക്-വടക്കുപടിഞ്ഞാറ് മാറിയായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. 173 കിലോമീറ്ററായിരുന്നു ഭൂചലനത്തിന്റെ ആഴം.

മിനിറ്റുകള്‍ക്കുശേഷം 8.42ഓടെ ഇതേ മേഖലയില്‍ റിക്ടര്‍ സ്‌കെയിലില്‍ 5 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂചലനവും ഉണ്ടായി. അരുണാചല്‍ പ്രദേശിലെ ബസാറില്‍ നിന്ന് 323 കിലോമീറ്റര്‍ വടക്ക്-വടക്കുപടിഞ്ഞാറ് മാറിയായിരുന്നു ഇതിന്റെ പ്രഭവകേന്ദ്രം. തുടര്‍ന്ന് വീണ്ടും 8.29ന് ചൈനയിലും റിക്ടര്‍ സ്‌കെയിലില്‍ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. അരുണാചല്‍ പ്രദേശിലെ പാംഗിനില്‍ നിന്ന് 505 കിലോമീറ്റര്‍ വടക്ക്-വടക്കുപടിഞ്ഞാറ് മാറിയായിരുന്നു പ്രഭവകേന്ദ്രം. നിലവില്‍ ആളപായമോ മറ്റ് വന്‍ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഓഗസ്റ്റ് അവസാനത്തോടെ നേപ്പാള്‍-ചൈന അതിര്‍ത്തി മേഖലയിലുണ്ടായ മഞ്ഞുമല ഇടിച്ചിലിനെയും മിന്നല്‍ പ്രളയത്തെയും തുടര്‍ന്ന് 1,400-ലധികം ആളുകള്‍ കൊല്ലപ്പെടുകയും 6,000-ത്തോളം പേരെ കാണാതാവുകയും ചെയ്തിരുന്നു. ആ പ്രകൃതിദുരന്തങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ വീണ്ടും വലിയ ഭൂചലനം മേഖലയെ നടുക്കിയിരിക്കുന്നത്.

Content Highlights: Multiple earthquakes, including a magnitude 7 tremor, struck Tibet and China on Thursday following devastating floods and landslides in the Nepal-Tibet border region. Two earthquakes hit Tibet, while another measuring 5.2 struck China. No casualties or major damage have been reported so far

To advertise here,contact us