'ഇരട്ട കുഞ്ഞുങ്ങളായ നിങ്ങള്‍ക്ക് മരണത്തിൻ്റെ കുഴിയിൽ നിന്ന് രക്ഷപെടാൻ കഴിയില്ല'; ഇറാൻ സൈനിക വക്താവ്

ട്രംപിനും നെതന്യാഹുവിനും മുന്നറിയിപ്പ് നൽകിയാണ് ഇറാന്റെ സൈനിക വക്താവ് പ്രതികരിച്ചത്

തെഹ്റാൻ: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും മുന്നറിയിപ്പ് നല്‍കി ഇറാന്‍ സൈനിക വക്താവ്. ഇരട്ട കുഞ്ഞുങ്ങളായ നിങ്ങള്‍ അധഃപതനത്തിന്റെ പാതയിലാണെന്നും മരണത്തിന്റെ കുഴിയില്‍ നിന്ന് നിങ്ങൾക്ക് രക്ഷപ്പെടാന്‍ സാധിക്കില്ലെന്നും ഇറാന്റെ സായുധ സേനയുടെ വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ അബോല്‍ഫാസല്‍ ഷെകാര്‍ച്ചി പറഞ്ഞു. പൊങ്ങച്ചത്തിലൂടെയും ഭീഷണികളിലൂടെയും കുടുങ്ങിക്കിടക്കുന്ന മരണത്തിന്റെ ചെളിക്കുണ്ടില്‍ നിന്ന് രക്ഷപ്പെടാന്‍ നിങ്ങള്‍ക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇറാനുമായി സമാധാന കരാറിലെത്തുന്നത് വളരെ ബുദ്ധിമുട്ടാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ യുഎസ് മാധ്യമങ്ങളോട് പറഞ്ഞു. ഹോര്‍മുസ് കടലിടുക്കിലെ വാണിജ്യ കപ്പലുകള്‍ ലക്ഷ്യമിടുന്നത് തെഹ്റാന്‍ അവസാനിപ്പിക്കുന്നതുവരെ സാമ്പത്തിക സമ്മര്‍ദ്ദം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ തെഹ്‌റാന്റെ നിബന്ധനകള്‍ യുഎസ് അംഗീകരിക്കുന്നതുവരെ ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്നാണ് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി മാധ്യമങ്ങളോട് പറഞ്ഞത്. സമാധാന കരാറിലെത്തുന്നത് വളരെ ബുദ്ധിമുട്ടാണെന്നും പാകിസ്താനിലൂടെയും ഖത്തറിലൂടെയും പരോക്ഷ ചര്‍ച്ചകള്‍ തുടരുമെന്നും അരാഗ്ചി വ്യക്തമാക്കി.

അതിനിടെ ഇറാനെതിരെ കൂടുതല്‍ സൈനിക നടപടി സ്വീകരിക്കാന്‍ തയ്യാറാണെന്ന മുന്നറിയിപ്പുമായി യുഎസ് രംഗത്ത് വന്നിരുന്നു.യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് മുന്നറിയിപ്പ് നല്‍കിയത്. 'ഇറാന്‍ ഒരിക്കലും ആണവായുധം ഉണ്ടാക്കില്ലെന്ന് ഞങ്ങള്‍ ഉറപ്പാക്കാന്‍ ആഗ്രഹിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: An Iranian military spokesperson has issued a warning to US President Donald Trump and Israeli Prime Minister Benjamin Netanyahu amid escalating tensions in the Middle East.

To advertise here,contact us