തെഹ്റാൻ: റിയാദിലേക്കും മുഷായത്തിലേക്കും ഹൂതികള് നടത്തിയ മിസൈല് ആക്രമണം പ്രതിരോധിച്ചെന്ന് സൗദി അറേബ്യ. ഹൂതി ശക്തി കേന്ദ്രമായ തായ്സില് സൗദി ആക്രമണം ശക്തമാക്കിയിട്ടുണ്ട്. നഗരത്തിന് തെക്ക് ഭാഗത്തുള്ള തന്ത്രപ്രധാനമായ അല്-ഷഖാബ് മുന്നണിയില് ഹൂത്തികളുടെ ആക്രമണങ്ങളെ യെമന് സര്ക്കാര് സൈന്യം ചെറുത്തതായി റിപ്പോര്ട്ട് ചെയ്തു. സനായിലെ സിവിലിയന് പ്രദേശങ്ങളിലും തായ്സ്, ഇബ്ബ്, ലാഹിജ്, സാദ, അമ്രാന് ഗവര്ണറേറ്റുകളിലും സഖ്യസേന നടത്തിയ 53 ആക്രമണങ്ങള് നടത്തിയതായി ഹൂത്തികള് പറയുന്നു.
അതിനിടെ, ഹോര്മൂസില് മൈന് പൊട്ടിത്തെറിച്ച് വീണ്ടും കപ്പലിന് തീപിടിച്ചു. 24 മണിക്കൂറില് ആക്രമിക്കപ്പെടുന്ന രണ്ടാമത്തെ കപ്പലാണിത്. ഇന്ന് മൂന്ന് ടാങ്കര് കപ്പലുകള്ക്ക് കേടുപാടുകള് സംഭവിച്ചതായി റിപ്പോര്ട്ടുണ്ട്. അപകടത്തിന് പിന്നാലെ ഹോര്മൂസ് കടലിടുക്ക് അടച്ചിട്ടിരിക്കുകയാണെന്നും അവരുടെ അംഗീകാരത്തിലൂടെ മാത്രമേ ഗതാഗതം സാധ്യമാകൂ എന്നും ഇറാന്റെ ഐആര്ജിസി നാവികസേന അറിയിച്ചു. മേഖലയിലെ സംഘര്ഷം അവസാനിപ്പിക്കാന് ഏഴുദിന സമാധാന പദ്ധതി ഖത്തര് വഴി അമേരിക്കയ്ക്ക് കൈമാറിയെന്നും ഇനി തീരുമാനമെടുക്കേണ്ടത് അമേരിക്കയാണെന്നും ഇറാന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചു.
അതേസമയം, സൗദി-ഹൂതി സംഘര്ഷം അവസാനിപ്പിക്കാന് ഇറാന് സഹായിക്കാന് തയ്യാറാണെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കിയിരുന്നു.യെമനിലെ പ്രശ്നങ്ങള് സൈനികപരമായി പരിഹരിക്കാന് കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം പ്രതികരിച്ചത്. 12 വര്ഷമായി അക്കാര്യം തെളിയിച്ചിട്ടുണ്ടെന്നും അരാഗ്ചി പറഞ്ഞിരുന്നു. ഇസ്ലാമിക് സഹകരണ സംഘടനയുടെ ഭാഗമായി നടന്ന വിദേശകാര്യ മന്ത്രിമാരുടെ ഉച്ചകോടിക്കിടെയാണ് ഇറാന് മധ്യസ്ഥത വഹിക്കാന് സന്നദ്ധത അറിയിച്ചത്. എന്നാല് ഇറാനെ പരിഹസിച്ച് യെമന് വിദേശകാര്യ മന്ത്രി രംഗത്ത് വന്നിരുന്നു. ഹൂത്തികള്ക്ക് ഇറാന് നല്കുന്ന സൈനിക, സാങ്കേതിക പിന്തുണയെ 'വേര്തിരിക്കാന് കഴിയില്ല' എന്ന് യെമന് വിദേശകാര്യ മന്ത്രി അഫ്ര അബ്ദുല് അസീസ് അല്-സൂബ പറഞ്ഞു.സംഘര്ഷം അവസാനിപ്പിക്കാന് മധ്യസ്ഥത വഹിക്കാന് ടെഹ്റാന് വാഗ്ദാനം ചെയ്തതായും അതേസമയം തന്നെ ഹൂത്തികള്ക്ക് കൊലപാതകത്തിനും നശീകരണത്തിനുമുള്ള ഉപകരണങ്ങളും അവര് നല്കുന്നുണ്ടെന്ന് യെമന് വിദേശകാര്യ മന്ത്രി ആരോപിച്ചു.
Content Highlights: Saudi Arabia says it successfully intercepted Houthi attacks targeting Riyadh and Mushayt.