മസ്കറ്റ്: ഹോര്‍മൂസ് കടലിടുക്കിന് സമീപമുള്ള ഒമാന്‍ തീരത്ത് കപ്പലിന് തീപിടിത്തം. മാരിവെക്സ് കപ്പലിലാണ് തീപിടിത്തമുണ്ടായത്. 24 ഇന്ത്യന്‍ ജീവനക്കാര്‍ കപ്പലിലുണ്ടായിരുന്നു. ഇന്ന് ഉച്ചയ്ക്ക് 1.30നാണ് ആക്രമണം നടന്നത്. കപ്പലിലുണ്ടായിരുന്നവര്‍ സുരക്ഷിതരാണെന്ന് ഷിപ്പിംഗ് മന്ത്രാലയം വ്യക്തമാക്കി.
പശ്ചിമേഷ്യയിലെ ആക്രമണങ്ങള്‍ക്കിടെയാണ് കപ്പലിന് തീപിടിത്തമുണ്ടായത്. കപ്പലിന് നേരെ ആക്രമണമുണ്ടായതാണെന്ന റിപ്പോര്‍ട്ടുകളും വരുന്നുണ്ട്. എന്നാല്‍ കപ്പലിന് തീപിടിച്ചതെങ്ങനെയെന്ന് അറിയില്ലെന്ന് ഷിപ്പിംഗ് മന്ത്രാലയം ഡയറക്ടര്‍ ഒപേഷ് കുമാര്‍ ശര്‍മ പറഞ്ഞു. കപ്പലില്‍ ചരക്കുകളൊന്നുമുണ്ടായിരുന്നില്ലെന്നാണ് പ്രാഥമിക വിവരം.
വിദേശ കാര്യ മന്ത്രാലയവുമായി വിവരങ്ങള്‍ ആരായുന്നുണ്ടെന്നും ഒപേഷ് കുമാര്‍ ശര്‍മ പറഞ്ഞു. മറൈന്‍ ട്രാഫിക്കിലെ വിവരം അനുസരിച്ച് ഇന്ത്യയിലെ കര്‍വാറില്‍ നിന്നും ഒമാനിലെ ദുഖ്മിലേക്ക് സഞ്ചരിക്കുന്ന കപ്പലാണ് മാരിവെക്സ്.
Content Highlights: A vessel caught fire off the coast of Oman near the strategically important Strait of Hormuz