വാഷിങ്ടണ്‍: നിരുപാധികം കീഴടങ്ങുകയല്ലാതെ ഇറാന് മുന്നില്‍ മറ്റ് വഴികളില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാന് കീഴടങ്ങിക്കൊണ്ടുള്ള കരാറില്‍ മാത്രമെ ഇനി ഒപ്പുവയ്ക്കുകയുള്ളു എന്ന് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി. കീഴടങ്ങിയതിന് ശേഷം ജനങ്ങള്‍ക്ക് സ്വീകാര്യനായ ഒരു നേതാവിനെ കണ്ടെത്തണമെന്നും ഇറാനെ നാശത്തിന്റെ വക്കില്‍ നിന്ന് തിരികെ കൊണ്ടുവരാന്‍ തങ്ങള്‍ അക്ഷീണം പ്രവര്‍ത്തിക്കുമെന്നും ട്രംപ് പറഞ്ഞു. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.
ഇറാനില്‍ പുതിയ നേതൃത്വം വന്നാല്‍ സാമ്പത്തികമായി ഇറാന് വലിയ മുന്നേറ്റം കൈവരിക്കാനാകും. ഇറാന് മികച്ച ഭാവിയുണ്ടാകുമെന്നും ഇറാന് കൂടുതല്‍ ശക്തമാകുമെന്നും ട്രംപ് വ്യക്തമാക്കി.
അതേസമയം ക്യൂബൻ സർക്കാരിനെ അട്ടിമറിക്കുമെന്ന ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി. ആദ്യം ഇറാനെതിരായ ആക്രമണം യുഎസ് പൂർത്തിയാക്കണമെന്നും അടുത്ത ലക്ഷ്യം ക്യൂബയാണെന്നും ട്രംപ് പറഞ്ഞിരുന്നു. ക്യൂബൻ ഭരണകൂടം അമേരിക്കയുമായി കരാറിൽ ഏർപ്പെടുന്നില്ലെന്നും വിട്ടുവീഴ്ച്ചകൾക്ക് തയ്യാറല്ലെന്നും ട്രംപ് കുറ്റപ്പെടുത്തി. അതേസമയം ക്യൂബയിലെ അമേരിക്കൻ പൗരന്മാരോട് ഒഴിഞ്ഞ് പോണമെന്നും ട്രംപ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നലെ വ്യാഴാഴ്ച വൈറ്റ് ഹൗസിൽ നടന്ന ഫുട്ബോൾ ടീമായ ഇന്റർ മിയാമിയുമായുള്ള സന്ദർശനത്തിലാണ് ട്രംപ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
Content Highlight; Trump Demands ‘Unconditional Surrender’ from Iran