തൃശ്ശൂരിൽ യുവാവിന് വെട്ടേറ്റു; ആക്രമണത്തിന് കാരണം ജിമ്മുമായി ബന്ധപ്പെട്ട തർക്കം

ഷജീർ എന്ന വ്യക്തിക്കാണ് വെട്ടേറ്റത്

തൃശ്ശൂർ: എരുമപ്പെട്ടി പന്നിത്തടത്തു യുവാവിന് വെട്ടേറ്റു. ഷജീർ എന്ന വ്യക്തിക്കാണ് വെട്ടേറ്റത്. ഷജിറിന്റെ രണ്ട് കൈകൾക്കും വെട്ടേറ്റു. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയാണ് സംഭവം നടന്നത്. ഇയാൾ തൃശ്ശൂർ എലൈറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

റഹ്മാൻ എന്ന വ്യക്തിയാണ് ഇയാളെ ആക്രമിച്ചതെന്ന് സാക്ഷികൾ മൊഴി നൽകിയിരിക്കുന്നത്. വ്യക്തിവൈരാഗ്യം മൂലമാണ് ആക്രമണം എന്നാണ് പ്രാഥമിക നിഗമനം. റഹ്മാനും ഷജീറും ജിമ്മിലെ സുഹൃത്തുക്കളായിരുന്നു. ജിമ്മുമായി ബന്ധപ്പെട്ട് ഇരുവരും തർക്കത്തിൽ ഏർപ്പെട്ടിരുന്നു. തുടർന്ന് റഹ്മാൻ ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ എരുമപ്പെട്ടി പൊലീസ് കേസ് എടുത്തു.

To advertise here,contact us