മുംബൈയില് 40 നില കെട്ടിടത്തിലെ ലിഫ്റ്റ് തകര്ന്നു; ആറ് മരണം

അടുത്തിടെ പണി പൂര്ത്തിയായ 40 നില കെട്ടിടത്തിലായിരുന്നു അപകടമുണ്ടായത്

താനെ: മുംബൈ താനെയില് ബഹുനില കെട്ടിടത്തിലെ ലിഫ്റ്റ് തകര്ന്ന് അപകടം. ആറ് പേര് മരിച്ചു. നിര്മ്മാണ തൊഴിലാളികളായ ആറ് പേരാണ് മരിച്ചത്. രണ്ട് പേര്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില് പ്രവേശിപ്പിച്ചിരിക്കുകയാണ്.

അടുത്തിടെ പണി പൂര്ത്തിയായ 40 നില കെട്ടിടത്തിലായിരുന്നു അപകടമുണ്ടായത്. കെട്ടിടത്തിലെ വാട്ടര്പ്രൂഫിങ് ജോലികള് നടക്കുകയായിരുന്നുവെന്നാണ് റിപ്പോര്ട്ട്. ജോലി കഴിഞ്ഞ ശേഷം ജീവനക്കാര് താഴേക്ക് വരുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. ഉടന് തന്നെ സംഭവ സ്ഥലത്തെത്തിയ രക്ഷാ പ്രവര്ത്തകര് ലിഫ്റ്റില് കുടുങ്ങിയവരെ പുറത്തെത്തിച്ചെങ്കിലും ആറ് പേരുടെ ജീവന് രക്ഷിക്കാനായില്ല. സംഭവത്തില് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

To advertise here,contact us