ഓവർടേക്കിങ്ങിനിടെ കാറിന്റെ മിററിൽ തട്ടി; കെഎസ്ആർടിസി ബസിന്റെ ഹെഡ് ലൈറ്റ് തകർത്ത് സ്ത്രീകള്

കെഎസ്ആർടിസി ബസ് ചിങ്ങവനം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി

കോട്ടയം: കോട്ടയത്ത് കാറിൽ എത്തിയ സ്ത്രീകൾ കെഎസ്ആർടിസി ബസിന്റെ ഹെഡ് ലൈറ്റ് അടിച്ചു തകർത്തു. ബസ് ഓവർടേക്ക് ചെയ്തപ്പോൾ കാറിന്റെ മിററിൽ തട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് കാറിൽ നിന്നും ലിവർ എടുത്ത ശേഷം ബസ് തകർത്തത്. കോടിമത നാലുവരി പാതയിലാണ് സംഭവം.

കരിങ്കൊടിക്കാരെ ആക്രമിച്ചില്ല; ബസിന് മുന്നിൽ ചാടിയവരുടെ ജീവൻ രക്ഷിക്കാനാണ് ശ്രമിച്ചത്; മുഖ്യമന്ത്രി

തിരുവനന്തപുരത്തുനിന്ന് മലപ്പുറത്തേക്ക് പോയ ബസ്സിനു നേരെയാണ് അക്രമം ഉണ്ടായത്. അക്രമം നടത്തിയ ശേഷം സ്ത്രീകൾ കാറിൽ കയറി രക്ഷപ്പെട്ടു. ആലപ്പുഴ രജിസ്ട്രേഷൻ കാറാണ് അക്രമം നടത്തിയത്. കെഎസ്ആർടിസി ബസ് ചിങ്ങവനം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.

To advertise here,contact us