Kerala

എൻഡോസൾഫാൻ ദുരിതബാധിതർക്ക് പെൻഷൻ, ഏഴ് മാസത്തെ കുടിശിക അടക്കം അക്കൗണ്ടിൽ; റിപ്പോർട്ടർ ഇംപാക്ട്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിരുവനന്തപുരം: എൻഡോസൾഫാൻ ദുരിതബാധിതർക്ക് മുടങ്ങിയ പെൻഷൻ കിട്ടി തുടങ്ങി. ഏഴ് മാസത്തെ കുടിശികയടക്കം അക്കൗണ്ടിൽ എത്തി. ധനസഹായവും കുടിശികയടക്കം ലഭിച്ചു. റിപ്പോ‍ർട്ടർ ടി വി വാ‍ർത്തയെ തുടർന്നാണ് ദുരിതമനുഭവിക്കുന്ന എന്റോസൾഫാൻ ബാധിത‍ർക്ക് തുക ലഭിച്ചത്.

കൈയിൽ മരുന്നിന് പോലും ഒരു രൂപയില്ലാതെ കഷ്ടപ്പെടുന്ന കാസർ​കോട്ടെ എന്റോസൾഫാൻ ബാധിതരുടെ ജീവിതം റിപ്പോർട്ടർ ടിവി പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകൾ യോഗം ചേർന്നാണ് കുടിശിക കൊടുത്തുതീ‍ർക്കാൻ തീരുമാനമായത്. എൻഡോസൾഫാൻ സെൽ ചേരുന്നതടക്കം ഉടൻ തീരുമാന‌മുണ്ടാകും. മാത്രമല്ല, ദുരിതബാധിതരുടെ വിഷയത്തിൽ ഇടപെടുമെന്ന് മന്ത്രി മുഹമ്മദ്‌ റിയാസും വ്യക്തമാക്കി.

LIVE BLOG: ലോക്‌സഭാ തിരഞ്ഞെടുപ്പ് നാലാം ഘട്ടം, 96 മണ്ഡലങ്ങള്‍ വിധിയെഴുതുന്നു

കെ എസ്‌ ഹരിഹരന്റെ വീട്ടിലെ സ്ഫോടനം; പടക്കം പൊട്ടിച്ചതാണെന്ന് നി​ഗമനം, മൂന്ന് പേർക്കെതിരെ കേസ്

'അത് പതിവുള്ളത്'; ഖാർ​ഗെയുടെ ഹെലികോപ്ടർ പരിശോധിച്ചതിൽ കോൺ​ഗ്രസ് ആരോപണം തള്ളി തിരഞ്ഞെടുപ്പ് കമ്മീഷൻ

കൊടുംക്രൂരതയ്ക്ക് ശിക്ഷ എന്ത്; വിഷ്ണുപ്രിയ കൊലക്കേസിൽ വിധി ഇന്ന്

മഴ രാവിലെയെത്തും; നാല് ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ മഴ പെയ്തേക്കും, ശക്തമായ കാറ്റിനും സാധ്യത

SCROLL FOR NEXT