പത്തനംതിട്ട എം സി റോഡിൽ വാഹനാപകടം; രണ്ട് മരണം

ബസ്സിൽ ഉണ്ടായിരുന്ന യാത്രക്കാർക്കും പരിക്കേറ്റു

പത്തനംതിട്ട: പത്തനംതിട്ടയിൽ എം സി റോഡിൽ വാഹനാപകടത്തിൽ രണ്ട് മരണം. പന്തളം കുരമ്പാല അമൃത വിദ്യാലയത്തിന് മുമ്പിലാണ് അപകടം നടന്നത്. കെഎസ്ആർടിസി ബസും ഡെലിവറി വാനും കൂട്ടിയിടിക്കുകയായിരുന്നു. ഡെലിവറി വാനിൽ ഉണ്ടായിരുന്ന രണ്ട് പേരാണ് മരിച്ചത്.

കിഴക്കമ്പലം സ്വദേശി 48 വയസ്സുള്ള ജോൺസൺ മാത്യു ആലുവ ഇടത്തല സ്വദേശി 30 വയസ്സുള്ള ശ്യാം വിഎസ് എന്നിവരാണ് മരിച്ചത്. പന്തളം ഭാഗത്ത് നിന്നും വന്ന ഡെലിവറി വാന് അടൂർ ഭാഗത്തുനിന്നും വന്ന കെഎസ്ആർടിസി ബസിൽ ഇടിക്കുകയായിരുന്നു.

കെഎസ്ആർടിസി ബസ്സിൽ ഉണ്ടായിരുന്ന യാത്രക്കാർക്കും പരിക്കേറ്റു. മൃതദേഹങ്ങൾ അടൂർ ഗവൺമെൻറ് ആശുപത്രിയിലേക്ക് മാറ്റി.

To advertise here,contact us