ചരിത്രത്തിൽ ആദ്യമായി ഫ്രാൻസിന് ബാഡ്മിന്റൺ ലോക ചാംപ്യൻഷിപ്സിൽ കിരീടം. പുരുഷ സിംഗിൾസിൽ ഫ്രാൻസിന്റെ യുവ ബാഡ്മിന്റൺ സെൻസേഷൻ അലക്സ് ലാനിയറാണ് സിംഗിൾസിൽ സ്വർണം സ്വന്തമാക്കിയത്.
നേരത്തെ മിക്സഡ് ഡബിൾസിലും ഫ്രാൻസ് ചരിത്രത്തിലാദ്യമായി സ്വർണം സ്വന്തമാക്കിയിരുന്നു. തോം ഗിക്കൽ- ഡെൽഫിൻ ഡെൽറു സഖ്യമാണ് സുവർണ നേട്ടം സമ്മാനിച്ചത്. പിന്നാലെയാണ് അലക്സിന്റെ മുന്നേറ്റം.
ഞായറാഴ്ച അരങ്ങേറിയ പുരുഷ സിംഗിൾസ് പോരാട്ടത്തിൽ ജപ്പാന്റെ കൊഡായ് നാരോകയെയാണ് 21 കാരനായ അലക്സ് ലാനിയർ തോൽപ്പിച്ചത്.
ഫൈനലിൽ അനായാസ വിജയമാണ് അലക്സ് സ്വന്തമാക്കിയത്. വെറും രണ്ട് സെറ്റിൽ അലക്സ് കളി അവസാനിപ്പിച്ചു. വെറും 50 മിനിറ്റിൽ താരം സ്വർണം കൈപ്പിടിയിലാക്കി. സ്കോർ: 21-11, 21-11.
content highlights: alex lanier first french player win badminton world championship