കണ്ണുകൾ ഇനി ഗ്ലാസ്ഗോയിലേക്ക്; കോമൺവെൽത്ത് ഗെയിംസിന് ഇന്ന് തിരശീല ഉയരും

2026 കോമൺവെൽത്ത് ഗെയിംസിന് ഇന്ന് ഇന്ത്യൻ സമയം ഉച്ചക്ക് രണ്ട് മണിയോടെ തുടക്കമാവുകയാണ്

ലോകകപ്പ് അവസാനിച്ചതോടെ കായികപ്രേമികളുടെ കണ്ണുകൾ ഇനി സ്കോട്ലൻഡിലെ ഗ്ലാസ്ഗോയിലേക്ക്. 2026 കോമൺവെൽത്ത് ഗെയിംസിന് ഇന്ന് ഇന്ത്യൻ സമയം ഉച്ചക്ക് രണ്ട് മണിയോടെ തുടക്കമാവുകയാണ്. മെഡൽ പ്രതീക്ഷയോടെ തന്നെയാണ് ഇന്ത്യൻ താരങ്ങൾ ഗ്ലാസ്ഗോയിൽ എത്തിയിട്ടുള്ളത്. ഓവോ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്‌ഘാടന ചടങ്ങുകളോടെയാണ് മത്സരങ്ങൾക്ക് തുടക്കമാകുന്നത്.

ഗ്ലാസ്ഗോയിൽ എത്തിയിട്ടുള്ള ഇന്ത്യൻ സംഘത്തിൽ 126 അംഗങ്ങളാണ് ഉള്ളത്. 77 പുരുഷ താരങ്ങളും 48 വനിതാ താരങ്ങളുമാണ് ഇന്ത്യൻ സംഘത്തിലുള്ളത്. പാര ഗെയിംസിനും ഇന്ന് തന്നെയാണ് തുടക്കമാകുന്നത്. ഇന്ത്യൻ സംഘത്തിൽ കേരളത്തിന് അഭിമാനമായി അഞ്ച് താരങ്ങളും ഉണ്ട്.

2022ൽ ബെര്‍മിങ്‌ഹാമിൽ വച്ച് നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 22 സ്വര്‍ണവും 16 വെള്ളിയും 23 വെങ്കല മെഡലുകളുമാണ് ഇന്ത്യ സ്വന്തമാക്കിയത്. അങ്ങനെ ആകെ മൊത്തം 61 മെഡലുകളോടെ നാലാം സ്ഥാനത്തായിരുന്നു ഇന്ത്യ ഫിനിഷ് ചെയ്തിരുന്നത്.

Content highlight: Glasgow 2026 Commonwealth Games opening ceremony begins today

To advertise here,contact us