ഫിന്നി റെഡി; ഗ്ലാസ്ഗോ 2026 കോമൺവെൽത്ത് ഗെയിംസിന് ഇന്ന് തുടക്കം

യൂണികോൺ മാതൃകയിലുള്ള കഥാപാത്രമാണ് ഇപ്പോൾ കോമൺവെൽത്ത് ഗെയിംസ് മൈതാനങ്ങളിൽ നിറയുന്ന ഫിന്നി

ഇന്ന് സ്കോട്ലൻഡിൻഡിലെ ഗ്ലാസ്ഗോയിൽ 2026 കോമൺവെൽത്ത് ഗെയിംസ് തുടക്കമാവുകയാണ്. ആവേശത്തോടെയാണ് കായികപ്രേമികൾ മത്സരങ്ങൾക്കായി കാത്തിരിക്കുന്നത്. എല്ലാ വർഷവും ഒരു അനിമേഷൻ കഥാപാത്രം ഈ മൈതാനത്ത് എത്താറുണ്ട്. ഈ വർഷവും അതിന് മാറ്റമില്ല. ഗ്ലാസ്ഗോ 2026 കോമൺവെൽത്ത് ഗെയിംസിലേക്ക് കായികപ്രേമികളെ വരവേൽക്കാൻ ഒരാൾ എത്തിയിട്ടുണ്ട്. ഫിന്നി എന്നാണ് ആ ആളുടെ പേര്.

യൂണികോൺ മാതൃകയിലുള്ള കഥാപാത്രമാണ് ഇപ്പോൾ കോമൺവെൽത്ത് ഗെയിംസ് മൈതാനങ്ങളിൽ നിറയുന്ന ഫിന്നി. കാണാനും വളരെ ക്യൂട്ട് ആണ് ഈ ഫിന്നി. ഫിന്നിയുടെ കുട്ടി രൂപവും മെഡലും സ്വന്തമാക്കാൻ 126 അംഗങ്ങൾ അടങ്ങുന്ന ഇന്ത്യൻ സംഘമാണ് ഗ്ലാസ്ഗോയിൽ എത്തിയിട്ടുള്ളത്. അതിൽ 77 പുരുഷ താരങ്ങളും 48 വനിതാ താരങ്ങളും ഉൾപ്പെടുന്നു.

2022ൽ ബെര്‍മിങ്‌ഹാമിൽ വച്ച് നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 22 സ്വര്‍ണവും 16 വെള്ളിയും 23 വെങ്കല മെഡലുകളുമാണ് ഇന്ത്യ സ്വന്തമാക്കിയത്. അങ്ങനെ ആകെ മൊത്തം 61 മെഡലുകളോടെ നാലാം സ്ഥാനത്തായിരുന്നു ഇന്ത്യ ഫിനിഷ് ചെയ്തിരുന്നത്.

Content highlight: Finnie is ready Glasgow 2026 Commonwealth Games begin today

To advertise here,contact us