വിട; ഷൂട്ടിങ് ഇതിഹാസം ജസ്പാല്‍ റാണ അന്തരിച്ചു

ഇന്ത്യയുടെ വിഖ്യാത ഷൂട്ടിങ് ഇതിഹാസവും പരിശീലകനുമായ ജസ്പാൽ റാണ അന്തരിച്ചു.

ഇന്ത്യയുടെ വിഖ്യാത ഷൂട്ടിങ് ഇതിഹാസവും പരിശീലകനുമായ ജസ്പാൽ റാണ അന്തരിച്ചു. 49 വയസ്സായിരുന്നു. മ്യൂണിക്കില്‍ ലോക ഷൂട്ടിങ് ചാമ്പ്യൻഷിപ്പില്‍ പങ്കെടുത്ത് മടങ്ങുമ്പോളാണ് അസുഖം ബാധിതനായി മരണപ്പെട്ടത്.

ഏഷ്യൻ ഗെയിംസിലും കോമണ്‍ വെല്‍ത്ത് ഗെയിംസിലും മെഡല്‍ നേടിയിട്ടുണ്ട്. കോമണ്‍വെല്‍ത്തില്‍ നേടിയത് 9 സ്വർണമടക്കം 15 മെഡലുകളാണ്.

ഷൂട്ടിങ് പരിശീലകനായും തിളങ്ങി. ഒളിമ്പിക്സ് മെഡല്‍ ജേതാവ് മനുഭേക്കറിന്റെ പരിശീലകനാണ്. ദ്രോണാചാര്യ, അർജുന, പദ്മശ്രീ പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.

12-ാം വയസ്സിൽ ദേശീയ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിക്കൊണ്ടാണ് അദ്ദേഹം കരിയർ ആരംഭിച്ചത് 1994 ഹിരോഷിമയിലും 2006 ൽ ദോഹയിലും നടന്ന ഏഷ്യൻ ഗെയിംസുകളിൽ സ്വർണ്ണ മെഡലുകൾ നേടി.

2006-ലെ ദോഹ ഏഷ്യൻ ഗെയിംസിൽ 25 മീറ്റർ സെന്റർ ഫയർ പിസ്റ്റൾ ഇനത്തിൽ 590 പോയിന്റ് നേടി അദ്ദേഹം ലോക റെക്കോർഡിനൊപ്പമെത്തി 3 സ്വർണ്ണ മെഡലുകളാണ് ആ വർഷം നേടിയത്.

കോമൺവെൽത്ത് ഗെയിംസിന്റെ ചരിത്രത്തിൽ ഇന്ത്യയുടെ ഏറ്റവും വിജയകരമായ കായികതാരങ്ങളിൽ ഒരാളാണ് കരിയറിലുടനീളം 9 സ്വർണ്ണമടക്കം 15 മെഡലുകൾ കോമൺവെൽത്ത് ഗെയിംസുകളിൽ നിന്ന് മാത്രം സ്വന്തമാക്കി.

ഷൂട്ടിംഗിൽ നിന്ന് വിരമിച്ച ശേഷം പരിശീലകനായി. 2024 പാരിസ് ഒളിമ്പിക്സ് മെഡൽ ജേതാവായ മനു ഭാക്കറുടെ വ്യക്തിഗത പരിശീലകൻ. സൗരഭ് ചൗധരി, അനീഷ് ഭൻവാല, ചിങ്കി യാദവ് തുടങ്ങിയ പ്രമുഖ ഷൂട്ടർമാരെയും അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്.

1994 ൽ വെറും 18 വയസ്സുള്ളപ്പോൾ അർജുന അവാർഡ് നേടി. 1997 ൽ21 വയസ്സുള്ളപ്പോൾ പത്മശ്രീ ലഭിച്ചു. 2020 ൽ ദ്രോണാചാര്യ അവാർഡും നേടിയിട്ടുണ്ട്.

ഇടക്ക് രാഷ്ട്രീയത്തിലും സജീവമായിരുന്നു. 2006 ൽ ബിജെപിയിൽ ചേർന്ന് മത്സരിച്ച അദ്ദേഹം 2012 ൽ കോൺഗ്രസിൽ ചേർന്നു.

Content highlight: indian shooting legend and coach jaspal rana passes away at 49

To advertise here,contact us