യുവേഫ ചാമ്പ്യൻസ് ലീഗ്; ഏതൻസിനെതിരെ റയലിന് കംബാക്ക് ജയം; ലിവർപൂളിന് അട്ടിമറി തോൽവി

യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇഞ്ചുറി ടൈമിലെ തകർപ്പൻ ഗോളിൽ റയൽ മാഡ്രിഡിന് ജയം

യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇഞ്ചുറി ടൈമിലെ തകർപ്പൻ ഗോളിൽ റയൽ മാഡ്രിഡിന് ജയം. എഇകെ ഏതൻസിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് റയൽ തോൽപ്പിച്ചത്.

മത്സരത്തിൽ രണ്ട് തവണ പിന്നിലായ ശേഷമാണ് റയൽ തിരിച്ചടിച്ച് വിജയം സ്വന്തമാക്കിയത്. റയലിനായി ബെല്ലിഗ്ഹാം, കെയ്‌ലിയൻ എംബാപ്പെ ഇഞ്ചുറി ടൈമിൽ ഫെഡറിക്കോ വാൽവെർഡെ എന്നിവർ ഗോൾ നേടി.

മറ്റൊരു മത്സരത്തിൽ ലിവർപൂളിനെ അട്ടിമറിച്ച് ഫെനർബാഷെ. ആവേശകരമായ പോരാട്ടത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഫെനർബാഷെ വിജയിച്ചത്. രണ്ട് തവണ പിന്നിലായ ശേഷമാണ് സ്വന്തം തട്ടകത്തിൽ ഫെനർബാഷെ തിരിച്ചടിച്ച് വിജയം നേടിയത്. 79-ാം മിനിറ്റിൽ വെദാത് മുരിഖി നേടിയ ഹെഡർ ഗോളാണ് ടീമിന് നിർണായകമായത്.

മത്സരത്തിന്റെ 25-ാം മിനിറ്റിൽ ലിവർപൂൾ ലീഡ് നേടി. എന്നാൽ 29-ാം മിനിറ്റിൽ മേസൺ ഗ്രീൻവുഡിലൂടെ ഫെനർബാഷെ സമനില പിടിച്ചു. 69-ാം മിനിറ്റിൽ അലക്സാണ്ടർ ഇസാക് വീണ്ടും ലിവർപൂളിനെ മുന്നിലെത്തിച്ചു. നാല് മിനിറ്റിനകം ആർച്ചി ബ്രൗണിലൂടെ ഫെനർബാഷെ ഒപ്പമെത്തി. 79-ാം മിനിറ്റിൽ മുരിഖി വിജയഗോൾ നേടുകയായിരുന്നു.

content highlights:   uefa champions league real madrid comeback win athens liverpool shock defeat

To advertise here,contact us