വലനിറച്ച് യുണൈറ്റഡ്; ചാമ്പ്യൻസ് ലീഗിൽ സബാഹിനെതിരെ 4 -0 ന്റെ ജയം

ചാമ്പ്യൻസ് ലീഗ് സീസണിന്റെ തുടക്ക മത്സരത്തിൽ വമ്പൻ ജയവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ്.

ചാമ്പ്യൻസ് ലീഗ് സീസണിന്റെ തുടക്ക മത്സരത്തിൽ വമ്പൻ ജയവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ്. അസർബൈജാനി ടീമായ സബാഹ് എഫ്.സിയെ മറുപടിയില്ലാത്ത നാല് ഗോളുകൾക്കാണ് തകർത്തത്.

ഓൾഡ് ട്രഫോർഡിൽ നടന്ന പോരാട്ടത്തിൽ മാത്യൂസ് കുൻഹ, ക്യാപ്റ്റൻ ബ്രൂണോ ഫെർണാണ്ടസ്, ബെഞ്ചമിൻ സെസ്കോ, ലിസാൻഡ്രോ മാർട്ടിനെസ് എന്നിവരാണ് റെഡ് ഡെവിൾസിനായി വലകുലുക്കിയത്.

പാട്രിക് ഡോർഗു നൽകിയ കൃത്യമായ ക്രോസ് മുതലെടുത്ത് 27-ാം മിനിറ്റിൽ മാത്യൂസ് കുൻഹയാണ് യുണൈറ്റഡിന്റെ ഗോൾ വേട്ടയ്ക്ക് തുടക്കമിട്ടത്. യൂറി ടൈൽമാൻസിന്റെ പാസിൽ നിന്ന് ബ്രൂണോ ഫെർണാണ്ടസ് 42-ാം മിനിറ്റിൽ രണ്ടാം ഗോൾ നേടി.

എംബ്യൂമോയുടെ ത്രൂ ബോളിൽ ബെഞ്ചമിൻ സെസ്കോ 45-ാം മിനിറ്റിൽ മൂന്നാം ഗോളും വലയിലാക്കി. ജോഷ്വ സിർക്‌സി നൽകിയ ബാക്ക്ഹീൽ പാസിൽ നിന്ന് ലിസാൻഡ്രോ മാർട്ടിനെസ് 68-ാം മിനിറ്റിൽ പന്ത് വലയിലെത്തിച്ച് ടീമിന്റെ വിജയം പൂർത്തിയാക്കി.

content highlights:manchester united vs sabah 4 0 champions league win

To advertise here,contact us