'ഇപ്പോൾ തന്നെ ഒരു മഞ്ഞകാർഡുണ്ട്, അവനെ നിയന്ത്രിക്കൂ'; ലോകകകപ്പ് ഫൈനലിനിടെ മെസിയോട് റഫറി

അർജന്റീനയും സ്‌പെയിനും തമ്മിലുള്ള ലോകകപ്പ് ഫൈനലിൽ റഫറിയുടെ ക്യാമറയിൽ നിന്നുള്ള പുതിയ ദൃശ്യങ്ങൾ പുറത്ത്

അർജന്റീനയും സ്‌പെയിനും തമ്മിലുള്ള ലോകകപ്പ് ഫൈനലിൽ റഫറിയുടെ ക്യാമറയിൽ നിന്നുള്ള പുതിയ ദൃശ്യങ്ങൾ പുറത്ത്. അർജന്റീനയുടെ മിഡ്ഫീൽഡർ ലിയാന്ദ്രോ പരദേസിനോട് കുറച്ചു കൂടി മയപ്പെട്ട് കളിക്കാൻ സ്ലൊവേനിയൻ റഫറി സ്ലാവ്‌കോ വിൻസിച്ച് അർജന്റീനൻ നായകൻ ലയണൽ മെസിയോട് പറയുന്നതായാണ് വീഡിയോയിലുള്ളത്.

🚨🎥 NEW REF CAM FOOTAGE REVEALS A MESSAGE FROM VINČIĆ TO MESSI!🗣️ “Messi, control Paredes. He has a yellow. Control, please. Always, always.”During the 2026 World Cup final, Vinčić repeatedly warned Messi about Paredes’ situation. Paredes stayed on the pitch until full-time,… pic.twitter.com/jZyI2DVskJ

'മെസ്സീ… പരദേസിനോട് അടങ്ങിയിരിക്കാൻ പറയൂ. അവന് ഇപ്പോൾ തന്നെ ഒരു മഞ്ഞക്കാർഡുണ്ട്. അവനെ നിയന്ത്രിക്കൂ.. പ്ലീസ്' എന്നാണ് റഫറി മെസിയോട് പറയുന്നത്.

ഫൈനലിന്റെ രണ്ടാം പകുതിയിൽ ഗ്രൗണ്ടിലിറങ്ങിയ പരദേസ് വെറും ആറ് മിനിറ്റിനുള്ളിൽതന്നെ മഞ്ഞക്കാർഡ് വാങ്ങിയിരുന്നു. രണ്ടാം പകുതിയുടെ അവസാന നിമിഷങ്ങളിൽ ലഭിക്കേണ്ടിയിരുന്ന രണ്ടാമത്തെ മഞ്ഞക്കാർഡിൽ നിന്ന് പരദേസ് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. പിന്നാലെ ഫൈനൽ വിസിലിനുശേഷം സ്പാനിഷ് താരങ്ങളെ ആക്രമിക്കുകയും ചെയ്തു. പരദേസിനെതിരെ ഫിഫ അച്ചടക്കനടപടിയും സ്വീകരിച്ചു.

ഫൈനലിൽ അർജന്റീനയെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കിയാണ് സ്പെയിൻ തങ്ങളുടെ രണ്ടാം ലോകകപ്പ് കിരീടം സ്വന്തമാക്കിയത്. 106-ാം മിനിറ്റിൽ ഫെറാൻ ടോറസാണ് ടീമിന്റെ വിജയഗോൾ നേടിയത്. 2010-ന് ശേഷമുള്ള ടീമിന്റെ കിരീടനേട്ടമാണിത്.

content highlights: referee refcam messi leandro paredes warning 2026 world cup final

To advertise here,contact us