ഇനി സിദാൻ കാലം; ഫ്രഞ്ച് ഫുട്ബോൾ ടീം പരിശീലകനായി ചുമതലയേറ്റു

സിനദിൻ സിദാൻ ഫ്രാൻസ് ദേശീയ ടീമിന്‍റെ പുതിയ പരിശീലകനായി ചുമതലയേറ്റു.

ഫ്രഞ്ച് ഇതിഹാസം സിനദിൻ സിദാൻ ഫ്രാൻസ് ദേശീയ ടീമിന്‍റെ പുതിയ പരിശീലകനായി ചുമതലയേറ്റു. ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷനാണ് ഈ വിവരം അറിയിച്ചത്. 2030 വരെ നീളുന്ന ദീർഘകാല കരാറിലാണ് സിദാന്‍ ഒപ്പുവെച്ചിരിക്കുന്നത്.

2028, 2030 ഫിഫ ലോകകപ്പ് ടൂർണമെന്റുകളിൽ സിദാന്‍റെ കീഴിലായിരിക്കും ഫ്രാൻസ് ഇറങ്ങുക. 14 വർഷക്കാലം ഫ്രഞ്ച് ടീമിനെ നയിച്ച മന്‍ നായകൻ ദിദിയർ ദെഷാംപ്സിന് പകരക്കാരനായാണ് സിദാന്‍റെ വരവ്

ഫ്രഞ്ച് ദേശീയ ടീമിന്‍റെ പരിശീലകസ്ഥാനം ഏറ്റെടുക്കുന്നതിലെ സന്തോഷവും ആവേശവും സിദാൻ പങ്കുവെച്ചു.

റയൽ മാഡ്രിഡിലെ പരിശീലക പദവിക്ക് ശേഷം ഞാൻ ആഗ്രഹിച്ച ഒരേയൊരു കാര്യം ഫ്രാൻസ് ടീമിനെ പരിശീലിപ്പിക്കുക എന്നത് മാത്രമായിരുന്നു. ചെറുപ്പം മുതൽ എനിക്ക് ഈ ടീമുമായി ബന്ധമുണ്ട്. ഈ ടീമിനായി പ്രവർത്തിക്കുക, അവരെ വീണ്ടും വിജയങ്ങളിലേക്ക് നയിക്കുക എന്നത് മാത്രമാണ് എന്റെ ലക്ഷ്യം-സിനദിൻ സിദാൻ പറഞ്ഞു.

content highlights: zinedine zidane appointed france head coach

To advertise here,contact us