ഇറ്റലി ഫുട്ബോൾ ടീമിന്റെ പുതിയ പരിശീലകനായി റോബർട്ടോ മൻചീനി . ഇറ്റാലിയൻ ഫെഡറേഷനാണ് ഇക്കാര്യം അറിയിച്ചത്. നേരത്തേ ഇറ്റലിയെ പരിശീലിപ്പിച്ചിട്ടുള്ള മൻചീനി മൂന്നുവർഷത്തിന് ശേഷമാണ് വീണ്ടും ഇറ്റലിയെ കളിപഠിപ്പിക്കാനെത്തുന്നത്.
2021 ൽ ഇറ്റലിയെ യൂറോ ചാമ്പ്യന്മാരാക്കിയ പരിശീലകനാണ് മാൻചീനി. എന്നാൽ 2023 ൽ അസൂറികളുടെ പരിശീലക സ്ഥാനം രാജിവെച്ച് സൗദി അറേബ്യയുടെ കോച്ചായി. മൂന്നുവർഷത്തിനിപ്പുറം വീണ്ടും ഇറ്റലിയെ പരിശീലിപ്പിക്കാനെത്തുകയാണ് മൻചീനി.
ഇതിഹാസതാരം ആന്ദ്രെ പിർലോയെ പരിശീലക സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നുവെങ്കിലും അവസാന നിമിഷം തഴഞ്ഞു. റഷ്യൻ കമ്പനിയുമായി കരാറുള്ളത് ചൂണ്ടിക്കാട്ടിയാണ് ഈ ഒഴിവാക്കൽ.
പരിശീലകനായ ക്ലോഡിയോ റനിയേരി പുതിയ ടെക്നിക്കൽ ഡയറക്ടറായും ചുമതലയേറ്റു. മുൻ താരം പൗളോ മാൾഡീനി ടെക്നിക്കൽ ഡയറക്ടർ സ്ഥാനം രാജിവെച്ച പശ്ചാത്തലത്തിലാണ് പുതിയ നിയമനം. പിർലോ കോച്ചായി എത്തില്ലെന്നുറപ്പായതോടെയാണ് മാൾഡീനിയും രാജിവെച്ചത്. സ്ഥാനത്ത് നിയമിതനായി 16 ദിവസം മാത്രം കഴിയുമ്പോഴാണ് മാൾഡീനിയുടെ രാജി.
2018, 2022, 2026 ലോകകപ്പുകളിൽ യോഗ്യത നേടാനാകാതെ പോയ നാല് തവണ ലോക ചാമ്പ്യന്മാരായ ഇറ്റലിയുടെ പരിശീലകരായി ബ്രസീല്‍ പരിശീലകനായ കാർലോ ആഞ്ചലോട്ടിയോ മാഞ്ചസ്റ്റർ സിറ്റി മുൻ പരിശീലകൻ പെപ് ഗ്വാർഡിയോളയോ എത്തുമെന്ന് റിപ്പോർട്ടുകളുണ്ടായെങ്കിലും ചർച്ചകൾ എങ്ങുമെത്തിയിരുന്നില്ല.
content highlights:pirlo out roberto mancini returns as italy head coach