ഡ്യുറാൻഡ് കപ്പിൽ ജയിച്ച് തുടങ്ങി മോഹൻ ബഗാൻ സൂപ്പർ ജയന്റ്; ഗോൾ നേടി സഹൽ അബ്ദുൾ സമദ്

എതിരാളികളായ ഈസ്റ്റ് ബംഗാൾ എഫ്സിയെ എതിരില്ലാത്ത ഒരു ഗോളിന് തകർത്താണ് മോഹൻ ബഗാൻ സൂപ്പർ ജയന്റ് ആദ്യ ജയം സ്വന്തമാക്കിയത്

2026 ഡ്യുറാൻഡ് കപ്പിന് ഇന്ന് കൊൽക്കത്ത സാ​ൾ​ട്ട് ലേ​ക്ക് സ്റ്റേ​ഡി​യ​ത്തിൽ തുടക്കമായി. മോഹൻ ബഗാൻ സൂപ്പർ ജയന്റ് - ഈസ്റ്റ് ബംഗാൾ മത്സരത്തോടെയാണ് 135 -മത് ഡ്യുറാൻഡ് കപ്പിന് തുടക്കമായത്. ഈസ്റ്റ് ബംഗാളിനെതിരെ ജയിച്ചുകൊണ്ടാണ് മോഹൻ ബഗാൻ സൂപ്പർ ജയന്റ് ടൂർണമെന്റിന് ആരംഭം കുറിച്ചിരിക്കുന്നത്.

എതിരാളികളായ ഈസ്റ്റ് ബംഗാൾ എഫ്സിയെ എതിരില്ലാത്ത ഒരു ഗോളിന് തകർത്താണ് മോഹൻ ബഗാൻ സൂപ്പർ ജയന്റ് ആദ്യ ജയം സ്വന്തമാക്കിയത്. മലയാളി താരം സഹൽ അബ്ദുൾ സമാധാന മോഹൻ ബാഗാനായി ഗോൾ നേടിയത്. മത്സരത്തിന്റെ 52 -ആം മിനിറ്റിലായിരുന്നു എതിരാളികളുടെ വല കുലുക്കികൊണ്ട് സഹൽ ഗോൾ സ്വന്തമാക്കിയത്.

Content highlight: Durand Cup Mohun Bagan Super Giant win Sahal Abdul Samad goal

To advertise here,contact us