ജിയാനി ഇന്‍ഫാന്റീനോ യുഎന്‍ സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക് വരണം; പിന്തുണയുമായി ട്രംപ്

ഒരാൾ യുഎന്‍ സെക്രട്ടറി ജനറലാകണമെങ്കിൽ യുഎന്‍ സുരക്ഷാ കൗണ്‍സിലിലെ 15 അംഗങ്ങളുടെ പിന്തുണയും ഒപ്പം യുഎന്‍ ജനറല്‍ അസംബ്ലിയുടെ അംഗീകാരവും ലഭിക്കേണ്ടതുണ്ട്

ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയെ യുഎന്‍ സെക്രട്ടറി ജനറല്‍ ആക്കണമെന്ന ആവശ്യത്തിന് പിന്തുണ അറിയിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇതുമായി ബന്ധപ്പെട്ട ചർച്ചയിലായിരുന്നു ട്രംപ് പിന്തുണ അറിയിച്ചത് എന്നാണ് റിപ്പോർട്ട്. നിലവിലെ യുഎന്‍ സെക്രട്ടറി ജനറലായ അന്റോണിയോ ഗുട്ടെറസിന്റെ കാലാവധി വരുന്ന ഡിസംബറിൽ അവസാനിക്കും. ഗുട്ടെറസിന് പകരക്കാരനായാണ് ട്രംപ് ഇന്‍ഫാന്റിനോയെ കണക്കാക്കുന്നത്. അദ്ദേഹം ശക്തനായ സ്ഥാനാര്‍ത്ഥിയായിരിക്കുമെന്നും അമേരിക്കൻ പ്രസിഡന്റ് കരുതുന്നു.

'ഈ കഴിഞ്ഞ 2026 ഫിഫ ലോകകപ്പിന്റെ സംഘാടനത്തില്‍ ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റീനോ നിർവഹിച്ച കാര്യങ്ങളിൽ ട്രംപ് പൂർണ തൃപ്തനാണ്. ലോകമെമ്പാടുമുള്ള ആളുകളെ ചേർത്തുനിർത്താൻ സ്വിസ് അധികാരിക്ക് പ്രത്യേക കഴിവ് തന്നെയുണ്ടെന്നും അദ്ദേഹം വിശ്വസിക്കുന്നു', ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാൽ, ഒരാൾ യുഎന്‍ സെക്രട്ടറി ജനറലാകണമെങ്കിൽ യുഎന്‍ സുരക്ഷാ കൗണ്‍സിലിലെ 15 അംഗങ്ങളുടെ പിന്തുണയും ഒപ്പം യുഎന്‍ ജനറല്‍ അസംബ്ലിയുടെ അംഗീകാരവും ലഭിക്കേണ്ടതുണ്ട്. യുഎന്‍ സെക്രട്ടറി ജനറലാകാൻ ഇന്‍ഫന്റീനോയ്ക്ക് താല്‍പര്യമുണ്ടോയെന്നതിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.

Content highlight: Trump backs FIFA Chief Gianni Infantino for UN Secretary General

To advertise here,contact us