തങ്ങളെ പരിഹസിച്ച ട്രംപിൻറെ കയ്യിൽ നിന്ന് തന്നെ കിരീടം; സ്പെയ്നിന്റെത് മധുര പ്രതികാരം

സ്പെയിനിനെ സംബന്ധിച്ചിടത്തോളം അതൊരു മധുര പ്രതികാരം കൂടിയാണ്.

ഫിഫ ലോകകപ്പ് ഫൈനലിൽ അർജന്റീനയെ തോൽപ്പിച്ച് സ്പെയ്ൻ ജേതാക്കളായപ്പോൾ കിരീടം സമ്മാനിച്ചത് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആയിരുന്നു. സ്പെയിനിനെ സംബന്ധിച്ചിടത്തോളം അതൊരു മധുര പ്രതികാരം കൂടിയാണ്.

ട്രംപുമായി കടുത്ത ഭിന്നതയിലാണ് സ്പാനിഷ് പ്രസിഡന്റ് പെഡ്രോ സാഞ്ചസ്. രാഷ്ട്രീയമായി ഭിന്ന ചേരിയിലുള്ള ട്രംപിന്റെ കൈയിൽ നിന്നു തന്നെ സ്പെയിൻ ലോക കിരീടം ഏറ്റുവാങ്ങുന്നത് അത് കൊണ്ട് തന്നെ ശ്രദ്ധേയമായി.

കഴിഞ്ഞ ദിവസം വരെ ട്രംപ് സാഞ്ചസിനെ കടന്നാക്രമിച്ചിരുന്നു. സ്‌പെയിനിന്റെ പലസ്തീൻ അനുകൂല നിലപാടിനെതിരെ ട്രംപ് മോശം വാക്കുകൾ വരെ ഉപയോഗിക്കാറുണ്ടായിരുന്നു.

അർജന്റീനയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപിച്ച് സ്‌പെയിൻ തങ്ങളുടെ രണ്ടാം ലോകകിരീടമുയർത്തിയിരിക്കുകയാണ്. മത്സരത്തിലുടനീളം ആക്രമിച്ച് കളിച്ച സ്‌പെയിനിന് വേണ്ടി എക്സ്ട്രാ ടൈമിൽ ഫെറാൻ ടോറസാണ് വിജയഗോൾ നേടിയത്.

content highlights: 

To advertise here,contact us