ഇന്ന് രാത്രി 12.30ന് വേണ്ടി കാത്തിരിക്കുകയാണ് ലോകം. യൂറോപ്യന്‍ കരുത്തരായ സ്പെയിനും നിലവിലെ ലോക ജേതാക്കളായ അര്‍ജന്റീനയും കിരീടപ്പോരാട്ടത്തില്‍ മാറ്റുരയ്ക്കുമ്പോള്‍ ലോകം കണ്ണിമവെട്ടാതെ കാത്തിരിക്കും. ആരായിരിക്കും അന്തിമ വിസിലൂതുമ്പോള്‍ ജേതാക്കളെന്നറിയാന്‍. നാലാം ലോകകിരീടവും തുടര്‍ച്ചയായ രണ്ടാമത്തെ ലോകകപ്പുമാണ് അര്‍ജന്റീന ലക്ഷ്യമിടുന്നത്. സ്പെയിനാകട്ടെ ലക്ഷ്യം ചരിത്രത്തിലെ രണ്ടാം ലോകകപ്പ് കിരീടം.
അപരാജിതരായാണ് ഇരുടീമുകളുടെയും കുതിപ്പ്. അര്‍ജന്റീന ഇതുവരെ തോറ്റിട്ടില്ലെന്ന് മാത്രമല്ല, സമനിലയും വഴങ്ങിയിട്ടില്ല. എന്നാല്‍ സ്പെയിന് ഒരു സമനിലയുണ്ട്.
അര്‍ജന്റീന ടു ഫൈനല്അര്ജന്റീന-അള്‍ജീരിയ (3-0)അര്‍ജന്റീന-ഓസ്ട്രിയ (2-0)അര്‍ജന്റീന-ജോര്‍ദാന്‍ (3-1)അര്‍ജന്റീന-കേപ് വെര്‍ദെ (3-2)അര്‍ജന്റീന-ഈജിപ്ത് (3-2)അര്‍ജന്റീന-സ്വിറ്റ്സര്‍ലന്‍ഡ് (3-1)അര്‍ജന്റീന-ഇംഗ്ലണ്ട് (2-1)
സ്പെയിന് ടു ഫൈനല്സ്പെയിന്-കേപ് വെര്‍ദെ (0-0)സ്പെയിന്-സൗദി അറേബ്യ- (4-0)സ്പെയിന്-യുറഗ്വായ് (1-0)സ്പെയിന്-ഓസ്ട്രിയ (3-0)സ്പെയിന്-പോര്‍ച്ചുഗല്‍ (1-0)സ്പെയിന്-ബെല്‍ജിയം (2-1)സ്പെയിന്-ഫ്രാന്‍സ് (2-0)
ഗോള്‍ഡന്‍ ബൂട്ടിന് മെസ്സിക്ക് കടമ്പനിലവില് കിലിയന്‍ എംബാപ്പെയാണ് ഗോള്‍ഡന്‍ ബൂട്ടിനുവേണ്ടിയുള്ള പോരാട്ടത്തില്‍ ഒന്നാമതെത്തി നില്‍ക്കുന്നത്. ആകെ പത്തുഗോളാണ് താരത്തിനുള്ളത്. മെസ്സിക്ക് എട്ടും. ഇന്ന് രണ്ട് ഗോളടിക്കേണ്ടതുണ്ട് മെസ്സിക്ക്. എന്നാല്‍ മാത്രമേ എംബാപ്പെയെ മറികടക്കാനാകൂ. സ്പെയിനെതിരായ മത്സരത്തില്‍ അത് സാധ്യമാകുമോ എന്നതാണ് ചോദ്യം. കാരണം ഉനൈ സിമോണെന്ന ഗോള്‍കീപ്പര്‍ ഗോള്‍ വഴങ്ങുന്നതില്‍ പിശുക്ക് കാണിക്കുന്നതാണ് തടസ്സമാകുന്നത്. ഈ ലോകകപ്പില്‍ ഇതുവരെ ഉനൈ സിമോണ്‍ വഴങ്ങിയത് ഒരുഗോള്‍ മാത്രം. ഗോള്‍ വഴങ്ങിയതാകട്ടെ ബെല്‍ജിയത്തിനെതിരെയായിരുന്നു. ഗോളടിച്ചുകൂട്ടുന്ന ഫ്രാന്‍സ് പോലും പക്ഷെ, സ്പാനിഷ് വലയിലേക്ക് നിറയൊഴിച്ചില്ല. ഇന്ന് മെസ്സിക്കും സംഘത്തിനും അത് സാധ്യമാകുമോ എന്നതാണ് ആകാംക്ഷ.
content highlights: The World Awaits the Ultimate Showdown: Kickoff at 12:30 AM in New York