ഇം​ഗ്ലണ്ട് പതാക കത്തിച്ച് അർജന്റീന ആരാധകർ; ഫൈനൽ പ്രവേശനത്തിനിടയിൽ വിവാദ ആഘോഷങ്ങൾ

അറ്റ്ലാന്റയിൽ നടന്ന മത്സരത്തിൽ 2-1 ന് ഇംഗ്ലണ്ടിനെ തോൽപ്പിച്ചതിന് ശേഷം അർജന്റീന താരങ്ങൾ മൈതാനത്ത് വലിയൊരു ബാനറുമായാണ് വിജയം ആഘോഷിച്ചത്.

ഫിഫ ലോകകപ്പ് സെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരായ അർജന്റീനയുടെ വിജയാഘോഷത്തിനിടയിൽ വിവാദം.ആഘോഷങ്ങൾക്കിടെ ഇംഗ്ലണ്ടിന്റെ തെരുവിലിട്ട് കത്തിക്കുകയും പതാക റോഡിലിട്ട് ആൾക്കൂട്ടം അതിൻമേലേക്ക് ഇരച്ചു കയറി ചവിട്ടിത്തേക്കുകയും തുപ്പുകയും സെന്റ് ജോർജ്ജ് ക്രോസ് വരച്ച ശവപ്പെട്ടികൾ പ്രദർശിപ്പിക്കുകയും ചെയ്തതാണ് വിവാദങ്ങൾ ആളിക്കത്തിച്ചത്.

ഇതിന്റെ ചിത്രങ്ങളും വിഡിയോകളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അർജന്റീനയിലെ ഉഷുവയയിലുള്ള ഫോക്‌ലാന്‍ഡ് യുദ്ധ രക്തസാക്ഷികളുടെ സ്മാരകത്തിന് മുന്നിലും ആയിരക്കണക്കിന് ആരാധകർ വിജയം ആഘോഷിക്കാൻ തടിച്ചുകൂടിയിരുന്നു.

Argentina fans burn England flags after World Cup semi-final win pic.twitter.com/6yLYasakpv

മത്സരം ആരംഭിക്കുന്നതിന് മുൻപ് തന്നെ ഇരു രാജ്യങ്ങളും തമ്മിൽ രാഷ്ട്രീയപരമായ വാക്പോരുകൾ നടന്നിരുന്നു. അർജന്റീനയുടെ വൈസ് പ്രസിഡന്റ് ഇംഗ്ലണ്ടിനെ- 'ഭൂമി കൈയേറിയ കടൽക്കൊള്ളക്കാർ'- എന്നാണ് വിളിച്ചത്.

Argentina fans spitting and trampling on the English flag after the game last night. pic.twitter.com/snmDdxYMBb

അറ്റ്ലാന്റയിൽ നടന്ന മത്സരത്തിൽ 2-1 ന് ഇംഗ്ലണ്ടിനെ തോൽപ്പിച്ചതിന് ശേഷം അർജന്റീന താരങ്ങൾ മൈതാനത്ത് വച്ച് വലിയൊരു ബാനറുമായാണ് വിജയം ആഘോഷിച്ചത്. കളിക്ക് ശേഷം നടന്ന ആഘോഷങ്ങള്‍ക്കിടയിലാണ് മിഡ്ഫീല്‍ഡര്‍ ജിയോവാനി ലോ സെല്‍സോയും ഡിഫെന്‍ഡര്‍ നിക്കോളാസ് ഒ‍ഡാമെന്‍ഡിയും ഉള്‍പ്പെടെയുള്ള താരങ്ങള്‍ ഗാലറിയില്‍ നിന്ന് ആരാധകര്‍ നല്‍കിയ ഒരു ബാനര്‍ കൈയിലെടുത്തത്.

അര്‍ജന്റീനന്‍ ഭാഷയില്‍ 'ലാസ് മാല്‍വിനാസ് സണ്‍ അര്‍ജന്റീനാസ്' എന്ന് എഴുതിയ ബാനറാണ് താരങ്ങള്‍ ഉയര്‍ത്തിയത്. 'ഫോക്‌ലാന്‍ഡ് ദ്വീപുകള്‍ അര്‍ജന്റീനയുടേതാണ്' എന്നാണ് ഇതിന്റെ അര്‍ഥം. ലോ സെല്‍സോ ഈ ബാനര്‍ പിന്നീട് ഗ്രൗണ്ടില്‍ വിരിച്ചിടുകയും ചെയ്തു.

താരങ്ങളുടെ നടപടിയും വിവാദത്തിലായിട്ടുണ്ട്. ഇതിനെതിരെ ഫിഫ കർശന നടപടികൾ സ്വീകരിക്കുമെന്ന തരത്തിലുള്ള റിപ്പോർട്ടുകളും വന്നിട്ടുണ്ട്.അര്‍ജന്റീനയും ഇംഗ്ലണ്ടും തമ്മില്‍ പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന രാഷ്ട്രീയ തര്‍ക്കമാണ് ഫോക്‌ലാന്‍ഡ് ദ്വീപുകളുടെ പരമാധികാരം. 1982ല്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഈ ദ്വീപിനായി 74 ദിവസം നീണ്ടുനിന്ന യുദ്ധം തന്നെ നടന്നിട്ടുണ്ട്. നൂറുകണക്കിന് സൈനികര്‍ കൊല്ലപ്പെട്ട ആ യുദ്ധത്തില്‍ ബ്രിട്ടനാണ് ദ്വീപിന്റെ നിയന്ത്രണം നിലനിര്‍ത്തിയത്.

content highlights: argentina fans burn england flag fifa worldcup celebration controversy

To advertise here,contact us