ഇത് അർജന്റീനയാടാ; ഇംഗ്ലണ്ടിനെ തോൽപ്പിച്ച് ഫൈനലിൽ

ലോകകപ്പ് സെമി പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ച് അർജന്റീന ഫൈനലിൽ

ലോകകപ്പ് സെമി പോരാട്ടത്തിൽ അർജന്റീനയെ തോൽപ്പിച്ച് ഇംഗ്ലണ്ട് ഫൈനലിൽ. 85 മിനിറ്റ് വരെ ഒരു ഗോളിന് പുറകിൽ നിന്ന് ശേഷമാണ് രണ്ട് ഗോളുകൾ തിരിച്ചടിച്ച് അർജന്റീന മത്സരം സ്വന്തമാക്കിയത് എൻസോ ഫെർണാണ്ടസ്, ലൗതരോ മാർട്ടിനസ് എന്നിവരുടെ ഗോളിലാണ് ജയം.

ആന്തണി ഗോർഡന്റെ ഗോളിൽ ഇംഗ്ലണ്ട് ആദ്യം മുന്നിലായിരുന്നു. ഇരുടീമുകളും പ്രതിരോധത്തിലേക്കൂന്നി കളിച്ച ആദ്യ പകുതി ഗോൾ രഹിതമായിരുന്നു. മത്സരം തുടങ്ങി ആദ്യ മിനിറ്റുകളിൽ തന്നെ കളി പരുക്കനാകാൻ തുടങ്ങി.

എന്നാൽ രണ്ടാം പകുതി തുടങ്ങി പത്ത് മിനിറ്റിനുള്ളിൽ ആന്റണി ഗോർഡനിലൂടെ ഇംഗ്ലണ്ട് ലീഡ് നേടി. മോർഗൻ റോജസിന്റെ മികസിച്ചൊരു ക്രോസ് കൃത്യമായ ടച്ചിലൂടെ എമി മാർട്ടിനെസിനെയും മറികടന്ന് അർജന്റീനയുടെ വലകുലുക്കി.

ഗോൾ നേടിയ ശേഷം പൂർണ്ണമായും പ്രതിരോധത്തിലേക്കിറങ്ങുന്ന ഇംഗ്ലണ്ട് നിരയെയാണ് പിന്നീട് കാണാൻ കഴിഞ്ഞത്. അതിനിടയിൽ അർജന്റീനയുടെ ഗോൾ എന്നുറപ്പിച്ച രണ്ട് അവസരങ്ങൾ ജോർദാൻ പിക്ക്‌ഫോർഡ് രക്ഷപ്പെടുത്തി.

എന്നാൽ കളിയവസാനിക്കാൻ നിമിഷങ്ങൾ ബാക്കിനിൽക്കെ എൻസോ ഫെർണാണ്ടസിലൂടെ അർജന്റീന സമനില ഗോൾ കണ്ടെത്തി. പോസ്റ്റിലേക്ക് നിരന്തരം ഷോട്ടുകൾ ഉതിർത്തുകൊണ്ടിരുന്ന എൻസോയുടെ ഗോളിന് തൊട്ടുമുൻപുള്ള ഷോട്ട് ജോർദാൻ പിക്ക്‌ഫോർഡ് തട്ടിയകറ്റിയെങ്കിലും മെസ്സി എടുത്ത കോർണറിൽ നിന്നും മികച്ചൊരു ലോങ്ങ് റേഞ്ചറിലൂടെ എൻസോ വലകുലുക്കി.

കളിയവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെ മെസിയുടെ ഗംഭീരമായൊരു ക്രോസിൽ നിന്നും ലൗത്താരോ മാർട്ടിനസ് അർജന്റീനയ്ക്കായി വിജയഗോൾ നേടി. ഇനി മെറ്റ്ലൈഫ് സ്റ്റേഡിയത്തിൽ ജൂൺ 19 ന് അർജന്റീന സ്പെയിനിനെ നേരിടും.

Content highlight: argentina defeats england reaches final

To advertise here,contact us