ഡാലസ് സ്റ്റേഡിയത്തില്‍ നാളെയാണ് യൂറോപ്യന്‍ കരുത്തരുടെ പോരാട്ടം. കഴിഞ്ഞ ലോകകപ്പിലെ റണ്ണറപ്പായ ഫ്രാന്‍സ് നേരിടുന്നത് യൂറോ ജേതാക്കളായ സ്പെയിനെ. മത്സരം ആവേശത്തിലാകുമെന്ന കാര്യത്തില്‍ സംശയമില്ല. ഇതുവരെ കളികളൊന്നും തോല്‍ക്കാതെയാണ് സ്പാനിഷ് സംഘത്തിന്റെയും ഫ്രഞ്ച് ടീമിന്റെയും സെമിയിലേക്കുള്ള കുതിപ്പ്.
മത്സരം നിയന്ത്രിക്കുന്നത് എല്സാല്വദോറുകരാനായ ഇവാന് ബാര്‍ട്ടനാണ്. അസിസ്റ്റന്റ് റഫറി ഡേവിഡ് മോറനും എല്സാല്വദോറുകരാനാണ്. നിക്കരാഗ്വേക്കാരനായ അന്റോണിയോ പുപിറോയാണ് രണ്ടാം അസിസ്റ്റന്റ് റഫറി. സ്വീഡനുകാരനായ ഗ്ലെന്‍ നൈബര്ഗാണ് ഫോര്‍ത്ത് ഒഫീഷ്യല്‍. റിസര്‍വ് അസിസ്റ്റന്റ് റഫറിയായി സ്വീഡിഷുകാരനായ മഹ്ബദ് ബെയ്ഗിയും സംഘത്തിലുണ്ടാകും.
ഗ്രൂപ്പുഘട്ടത്തില്‍ കേപ് വെര്‍ദെയോട് സമനില വഴങ്ങിയ സ്പെയിന് പിന്നീട്, സൗദി അറേബ്യയെയും യുറഗ്വായിയെയും തോല്‍പ്പിച്ചാണ് ഗ്രൂപ്പുഘട്ടം പിന്നിട്ടത്. റൗണ്ട് ഓഫ് 32-വില്‍ ഓസ്ട്രിയയെയും പ്രീക്വാര്‍ട്ടറില്‍ പോര്‍ച്ചുഗലിനെയും ക്വാര്‍ട്ടറില്‍ ബെല്‍ജിയത്തെയുമാണ് തോല്‍പ്പിച്ചത്. ഫ്രാന്‍സ് ഗ്രൂപ്പില്‍ സെനഗലിനെയും ഇറാഖ്, നോര്‍വെ ടീമുകളെയും തോല്‍പ്പിച്ചാണ് മുന്നേറിയത്. റൗണ്ട് ഓഫ് 32-വില്‍ സ്വീഡനെയും പ്രീക്വാര്‍ട്ടറില്‍ പാരഗ്വായിയെയും ക്വാര്‍ട്ടറില്‍ മൊറോക്കോയെയും തോല്‍പ്പിച്ചു.
content highlights: Ivan Barton to referee the Spain vs France match