സ്വിറ്റ്സർലാൻഡിനെതിരായ ക്വാർട്ടർ പോരിൽ തങ്ങളുടെ ഇടത്തെ കയ്യിൽ കറുത്ത ബാൻഡ് ധരിച്ചായിരുന്നു അർജന്റീന താരങ്ങൾ കളത്തിൽ എത്തിയത്. താരങ്ങൾക്കൊപ്പം ടീമിലെ മറ്റ് അംഗങ്ങളും കറുത്ത ബാൻഡ് ധരിച്ചിരുന്നു. കഴിഞ്ഞ ദിവസം മരണപ്പെട്ട അർജന്റീനയുടെ മുൻ താരം അന്റോണിയോ റാറ്റിനുള്ള ആദരസൂചകമായി ആയിരുന്നു താരങ്ങളും മറ്റ് ടീം അംഗങ്ങളും കറുത്ത ബാൻഡ് ധരിച്ചത് എത്തിയത്. തങ്ങളുടെ ഇതിഹാസ താരത്തിന് അർജന്റീനയുടെ ആദരമർറപ്പിക്കണം എന്ന് ആവശ്യപ്പെട്ട് ഫിഫയ്ക്ക് അർജന്റീന ഫുട്ബോൾ അസോസിയേഷൻ അഭ്യർത്ഥന നൽകിയിരുന്നു. ഇതിൽ അനുമതി ലഭിച്ചതോടെയാണ് ടീം കറുത്ത ബാൻഡ് ധരിച്ചെത്തിയത്.
അർജന്റീനയുടെ ഫുട്ബോൾ ചരിത്രത്തിലെ മികച്ച മിഡ്ഫീൽഡർമാരിൽ ഒരാളാണ് അന്തരിച്ച അന്റോണിയോ റാറ്റിൻ. പക്ഷാഘാതത്തെ തുടർന്നാണ് അദ്ദേഹത്തിന്റെ അന്ത്യം എന്നാണ് കുടുംബത്തിൽ നിന്നുള്ള റിപ്പോർട്ട്. 89 വയസായിരുന്നു താരത്തിന്റെ പ്രായം. 1962, 1966 ഫിഫ ലോകകപ്പുകളിൽ അർജന്റീന ലോകകിരീടം ഉയർത്തിയപ്പോൾ റാറ്റിനും ടീമിൽ ഉണ്ടായിരുന്നു. അർജന്റീനയുടെ പ്രമുഖ ക്ലബ്ബായ ബോക്ക ജൂനിയർസിന് വേണ്ടി ആയിരുന്നു അദ്ദേഹം തന്റെ ഫുട്ബോൾ കരിയറിന്റെ കൂടുതൽ സമയവും ചിലവഴിച്ചത്. ക്ലബ്ബിനായി 382 മത്സരങ്ങളിലായിരുന്നു അദ്ദേഹം ബൂട്ടണിഞ്ഞത്.
അന്റോണിയോ റാറ്റിന്റെ വിയോഗത്തിൽ ബോക്ക ജൂനിയേഴ്സും അനുശോചനം അറിയിച്ച് രംഗത്തെത്തിയിരുന്നു. 'ഞങ്ങളുടെ വികാരവും പ്രതീകവുമായിരുന്നു അന്റോണിയോ റാറ്റിൻ. അദ്ദേഹത്തിന്റെ ഈ വിയോഗത്തിൽ ഞങ്ങൾ അതീവ ദുഃഖം രേഖപ്പെടുത്തുന്നു', ക്ലബ് തങ്ങളുടെ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.
Content highlight: Why Argentina players wore black armbands against Switzerland World Cup 2026