ലോകകപ്പിൽ നിന്നുള്ള നിരാശാജനകമായ പുറത്താകലിന് പിന്നാലെ റോബർട്ടോ മാർട്ടിനസ് പരിശീലക സ്ഥാനം ഒഴിഞ്ഞിരുന്നു. പിന്നാലെ ടീമിനെ പുതുക്കി പണിയാനുള്ള നീക്കങ്ങളുമായി പോർച്ചുഗീസ് ഫുട്ബോൾ ഫെഡറേഷൻ തുനിഞ്ഞിറങ്ങിക്കഴിഞ്ഞതായാണ് പോർച്ചുഗൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
റൊണാൾഡോയ്ക്ക് ഏറ്റവും വിശ്വാസമുള്ള ഒരു പരിശീലകനെ തന്നെ ടീമിലെത്തിക്കാൻ ഫെഡറേഷൻ ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
71കാരനായ വെറ്ററൻ കോച്ച് ജോർജ്ജ് ജീസസിനെ മാർട്ടിനസിന്റെ പിൻഗാമിയായി നിയമിക്കാൻ ഫെഡറേഷൻ തയ്യാറെടുക്കുകയാണ്. ഈ പദവിയെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി ജീസസും പോർച്ചുഗീസ് ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് പെഡ്രോ പ്രോൻസയും തമ്മിലുള്ള കൂടിക്കാഴ്ച ഇതിനകം നിശ്ചയിച്ചിട്ടുണ്ടെന്നാണ് വിവരം.
content highlights:jorge jesus portugal coach