ക്വാർട്ടർ ചിത്രം തെളിഞ്ഞു; മത്സരങ്ങൾ ജൂലൈ പത്ത് മുതൽ

ആവേശകരമായ പോരാട്ടങ്ങൾക്ക് ഒടുവിൽ 2026 ലോകകപ്പ് ഇനി അതിന്റെ ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങളിലേക്ക്

ആവേശകരമായ പോരാട്ടങ്ങൾക്ക് ഒടുവിൽ 2026 ലോകകപ്പ് ഇനി അതിന്റെ ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങളിലേക്ക്. വമ്പൻ ടീമുകളുടെ പുറത്താകലുകളും അപ്രതീക്ഷിത പോരാട്ടങ്ങൾക്കും ഒടുവിലാണ് ക്വാർട്ടർ മത്സരങ്ങളുടെ ചിത്രം തെളിഞ്ഞത്. ജൂലൈ 10, ജൂലൈ 11, ജൂലൈ 12 എന്നി മൂന്ന് ദിവസങ്ങളിലായാണ് നാല് മത്സരങ്ങൾ നടക്കുന്നത്.

ക്വാർട്ടർ പോരാട്ടത്തിന്റെ ആദ്യ ദിനമായ വരുന്ന പത്താം തീയതി 2018 ലോകകപ്പ് ജേതാക്കളും 2022 ലോകകപ്പിലെ റണ്ണറപ്പുകളുമായ ഫ്രാൻസ് മൊറോക്കോയെ നേരിടും. പുലർച്ചെ 1:30 നാണ് മത്സരം അരങ്ങേറുന്നത്. തോൽവി എന്തെന്ന് അറിയാതെയാണ് ഫ്രാൻസ് തങ്ങളുടെ കുതിപ്പ് തുടരുന്നത്. ജൂലൈ പതിനൊന്നിന് നടക്കുന്ന രണ്ടാം ക്വാർട്ടർ പോരാട്ടത്തിൽ സ്പെയിൻ ബെജിയത്തെ നേരിടും. പതിനൊന്നിന് അർധരാത്രി 12:30 നാണ് മത്സരം നടക്കുന്നത്. പോർച്ചുഗലിന്റെ പരാജയപ്പെടുത്തിയായിരുന്നു സ്പെയിനിന്റെ ക്വാർട്ടർ പ്രവേശനം.

ജൂലൈ പന്ത്രണ്ടിന് രണ്ട് ക്വാർട്ടർ മത്സരങ്ങളാണ് നടക്കാനിരിക്കുന്നത്. പുലർച്ചെ 2:30 ക്ക് നടക്കുന്ന ആദ്യ മത്സരത്തിൽ നോർവേ ഇംഗ്ലണ്ടിനെയും 6:30 ക്ക് നടക്കുന്ന രണ്ടാം മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീന സ്വിറ്റസർലണ്ടിനെയും നേരിടും. സെമിയിലേക്ക് തങ്ങളുടെ ഇഷ്ടടീമുകൾ എത്തുമോ എന്ന് ഉറ്റുനോക്കുകയാണ് ആരാധകർ.

Content highlight: Quarter Finals line-up ready matches to begin from July 10

To advertise here,contact us