അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് നെയ്മർ. നോർവെയോടേറ്റ ലോകകപ്പ് പ്രീക്വാർട്ടർ തോൽവിക്ക് പിന്നാലെയാണ് പ്രഖ്യാപനം. മത്സരത്തിൽ നോർവെക്കെതിരെ പെനാൽറ്റിയിലൂടെ ബ്രസീലിന്റെ ഗോൾ നേടിയത് നെയ്മറായിരുന്നു.
മത്സരശേഷം കളിക്കളം വിട്ടത് കണ്ണീരോടെയായിരുന്നു. പരമാവധി ശ്രമിച്ചു, എല്ലാം തുടങ്ങിയതും അവസാനിച്ചതും ഇതേ സ്റ്റേഡിയത്തിൽ, ഇറ്റ്സ് നൗ ഓവർ എന്ന് കുറിപ്പ് പങ്കുവെച്ചായിരുന്നു പ്രഖ്യാപനം.
ബ്രസീലിന് വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടിയ താരം. 139 കളികളിൽ നിന്ന് രാജ്യത്തിനായി നെയ്മർ നേടിയത് 80 ഗോൾ. പരിക്ക് കാരണം വിട്ടുനിന്ന നെയ്മർ ബ്രസീൽ ടീമിലെത്തിയത് 2 വർഷത്തിനും 8 മാസത്തിനും ശേഷമാണ് ഇപ്പോൾ ടീമിലെത്തിയത്.
2010ൽ ബ്രസീലിനായി അരങ്ങേറിയ നെയ്മർ നാല് ലോകകപ്പുകളിൽ കളിച്ചു. 2016ൽ ബ്രസീലിനെ ഒളിമ്പിക് ചാമ്പ്യന്മാരാക്കി; 2012 ഒളിമ്പിക്സിൽ വെള്ളി മെഡൽ. ഈ ലോകകപ്പിൽ രണ്ട് മത്സരങ്ങളിലും കളിച്ചത് പകരക്കാരനായായിരുന്നു.
content highlights: neymar announces retirement from international football brazil world cup 2026