ഫ്രഞ്ച് താരം കിലിയൻ എംബപ്പേയുമായുള്ള ഹസ്തദാന വിഷയത്തിൽ പ്രതികരണവുമായി പാരഗ്വായ് ഗോൾ കീപ്പർ ഒർലാൻഡോ ഹിൽ. ആ നിമിഷത്തിൽ തോന്നിപ്പോയ നിരാശയിലും ദേഷ്യത്തിലും സംഭവിച്ചുപോയതാണെന്ന് താരം വ്യക്തമാക്കി. മത്സരത്തിൽ ഫ്രാൻസിനോട് എതിരില്ലാത്ത ഒരു ഗോളിന് പാരഗ്വായ് പരാജയപ്പെട്ടിരുന്നു.
'മത്സരശേഷം എംബാപ്പയെ അഭിനന്ദിക്കാൻ വേണ്ടി കൈ നീട്ടിയതാണ് ഞാൻ. എന്നാൽ, അദ്ദേഹം എന്നെ ശ്രദ്ധിച്ചില്ല. എന്നെ മറികടന്ന് അദ്ദേഹം മുന്നോട്ട് പോവുകയായിരുന്നു. അപ്പോൾ എനിക്ക് വലിയ ദേഷ്യം തോന്നി. ആ നിമിഷത്തിൽ വന്ന നിരാശയിലും ദേഷ്യത്തിലും തന്റെ നിയന്ത്രണം നഷ്ട്ടപ്പെട്ടു. അപ്പോഴാണ് അദ്ദേഹത്തിന്റെ പുറത്തേക് പന്ത് വലിച്ചെറിഞ്ഞത്', ഹിൽ വ്യക്തമാക്കി. എന്നാൽ, ആ സംഭവത്തിന് ശേഷം താൻ ശാന്തനായെന്നും അദ്ദേഹത്തെ അഭിനന്ദിക്കുക മാത്രമായിരുന്നു തന്റെ ലക്ഷ്യമെന്നും അദ്ദേഹം തുറന്നുപറഞ്ഞു.
Content highlight: Paraguay goalkeeper Orlando Gill on Kylian Mbappe handshake controversy