തന്ത്രങ്ങള്‍ മെനഞ്ഞ് കൂമാന്‍ ബ്രദേഴ്സ്; ഇത്തവണയെങ്കിലും ഡച്ചിന്റെ ഗതി മാറുമോ?

നെതര്‍ലന്‍ഡ്‌സ് മാനേജര്‍മാരാണ് റൊണാള്‍ഡ് കൂമാനും ഇര്‍വിന്‍ കൂമാനും

കളിക്കളത്തില്‍ മാന്ത്രിക കാണിച്ച താരങ്ങള്‍ 2026 ഫിഫാ ലോകകപ്പില്‍ തന്ത്രങ്ങള്‍ മെനയുന്ന മാനേജര്‍മാരായി എത്തിയിരിക്കുകയാണ്. കിരീട സാധ്യതകളില്‍ ഏറെ മുന്നിലുള്ള നെതര്‍ലന്‍ഡ്‌സിന്റെ മാനേജര്‍മാരായാണ് റൊണാള്‍ഡ് കൂമാനും, സഹോദരന്‍ ഇര്‍വിന്‍ കൂമാനും ടീമിനൊപ്പമുള്ളത്.

ടീമിന്റെ പരിശീലകനാണ് റൊണാള്‍ഡ് കൂമാന്‍. സഹോദരന്‍ ഇര്‍വിന്‍ കൂമാന്‍ ടീമിന്റെ അസിസ്റ്ററ്റ് മാനേജറാണ്. 1990-ലെ ഇറ്റലി ലോകകപ്പില്‍ ഇവര്‍ നെതര്‍ലന്‍ഡ്സിനായി പന്തുതട്ടിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ പ്രതിരോധനിര താരം എന്ന റെക്കോര്‍ഡ് (253 ഗോള്‍) ഇപ്പോഴും റൊണാള്‍ഡ് കൂമാന്റെ പേരിലാണ്. ഹംഗറി, ഒമാന്‍ ദേശീയ ടീമുകളുടെ മുഖ്യ പരിശീലകനായിരുന്നു ഇര്‍വിന്‍.

ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ പ്രതിരോധ താരങ്ങളിലൊരാളാണ് റൊണാള്‍ഡോ കൂമാന്‍. നെതര്‍ലെന്‍ഡസ് ദേശീയ ഫുട്ബോള്‍ ടീമിനൊപ്പം 1988 യൂറോപ്പ്യന്‍ ചാംപ്യന്‍ഷിപ്പ് നേടാനും റൊണാള്‍ഡ് കൂമാനു കഴിഞ്ഞിട്ടുണ്ട്. അയാക്സ്, പി എസ് വി ഐന്തോവന്‍, സതാംപ്ടണ്‍ എഫ് സി, എവര്‍ട്ടണ്‍ എഫ് സി, ബാര്‍സലോണ തുടങ്ങിയ ക്ലബുകളെ പരിശീലിപ്പിച്ചിട്ടണ്ട്. ഫെയെനൂര്‍ദ്, എഫ് സി ഉത്റെച്ച്, അര്‍ കെ സി വാള്‍വിജ് തുടങ്ങിയ ക്ലബുകളുടെ പരിശീലകനായിരുന്നു ഇര്‍വിന്‍ കൂമാന്‍.

content highlights: Koeman brothers drafting strategies; Will the Dutch fortunes change at least this time?

To advertise here,contact us