VAR നെ ചൊല്ലി WAR ; ലോകകപ്പിലെ ആദ്യ പെനാൽറ്റിയിൽ തന്നെ വിവാദം

ഫിഫ ലോകകപ്പ് 2026 ലെ ആദ്യ പെനാൽറ്റിയിൽ തന്നെ വിവാദം

ഫിഫ ലോകകപ്പ് 2026 ലെ ആദ്യ പെനാൽറ്റിയിൽ തന്നെ വിവാദം. ഗ്രൂപ്പ് ബിയില്‍ നടന്ന സ്വിറ്റ്സര്‍ലന്‍ഡ് - ഖത്തര്‍ മത്സരത്തിൽ സ്വിറ്റ്സര്‍ലന്‍ഡിന് അനുവദിച്ച പെനാൽറ്റിയിലാണ് വാർ വിവാദം പുകയുന്നത്.

ഇരു ടീമുകളും 1-1 ന് സമനിലയില്‍ പിരിഞ്ഞ മത്സരത്തില്‍ സ്വിസ് താരം ബ്രീല്‍ എംബോളോ പെനാല്‍റ്റിയിലൂടെ ഗോള്‍ നേടുന്നതിന് തൊട്ടുമുമ്പ്, ബോക്‌സിനുള്ളില്‍ ഫൗള്‍ ചെയ്യപ്പെട്ട റെമോ ഫ്രൂളര്‍ ഓഫ്സൈഡ് പൊസിഷനിലായിരുന്നു എന്നാണ് റീപ്ലേകള്‍ വ്യക്തമാക്കുന്നത്.

നിയമപ്രകാരം ഓഫ്സൈഡ് ആണ് ആദ്യമെങ്കില്‍ പിന്നീട് പെനാല്‍റ്റി അനുവദിക്കാന്‍ പാടില്ല. എന്നാല്‍ ഈ തീരുമാനത്തില്‍ വാര്‍ ഇടപെടുകയോ പരിശോധന നടത്തുകയോ ചെയ്യാതിരുന്നതാണ് കടുത്ത പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്.

ലോകകപ്പിന് മുന്നോടിയായി കൂടുതല്‍ കൃത്യതയാര്‍ന്ന 'സെമി ഓട്ടോമേറ്റഡ് ഓഫ്സൈഡ്' സാങ്കേതികവിദ്യ തങ്ങള്‍ സജ്ജമാക്കിയിട്ടുണ്ടെന്ന് ഫിഫ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഈ വിവാദ തീരുമാനത്തില്‍ അതിന്റെ ഡിജിറ്റല്‍ അനിമേഷന്‍ ദൃശ്യങ്ങള്‍ പുറത്തുവിടാന്‍ ഫിഫ തയ്യാറായിട്ടില്ല.

വിഷയത്തില്‍ ഔദ്യോഗിക വിശദീകരണം തേടി അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഫിഫയെ സമീപിച്ചെങ്കിലും ഇതുവരെ സംഘടന വ്യക്തമായ മറുപടി നല്‍കിയിട്ടില്ല.

content highlights: fifa-world-cup-2026-first-penalty-controversy-var-decision-sparks-outrage]

To advertise here,contact us