ഇങ്ങനെ പോയാൽ പണിയാകും! നൈജീരിയക്കെതിരെ അവസരങ്ങൾ കളഞ്ഞുകുളിച്ച് റൊണാൾഡോ

റൊണാൾഡോയുടെ ഫോം ആരാധകരെ വല്ലാതെ ആശങ്കയിലാക്കുകയാണ്

ലോകകപ്പിന് മുന്നോടിയായി നടന്ന അവസാന സന്നാഹമത്സരവും ജയിച്ച് പോർച്ചുഗൽ. എന്നാൽ, മത്സരം ജയിച്ചെങ്കിലും പോർച്ചുഗലിന്റെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ കളിയിൽ നിറം മങ്ങിയ കാഴ്ച്ചയാണ് കാണാനായത്. ലോകകപ്പ് പടിവാതിൽക്കൽ എത്തിനിൽക്കേ താരം ഗോളവസരങ്ങൾ പാഴാക്കിയതാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ ചർച്ചയാകുന്നത്.

നൈജീരിയക്കെതിരെ 2 - 1നായിരുന്നു പറങ്കിപ്പട മത്സരത്തിൽ ജയം സ്വന്തമാക്കിയിരുന്നത്. എന്നാൽ, റൊണാൾഡോയുടെ ഫോം ആരാധകരെ വല്ലാതെ ആശങ്കയിലാക്കുകയാണ്. ഗോൾ ആകുമെന്ന് ഉറപ്പായിരുന്നു പല അവസരങ്ങളും താരം മത്സരത്തിൽ പാഴാക്കിയിരുന്നു. ലോകകപ്പിൽ ഗ്രൂപ്പ് കെ-യിലാണ് പോർച്ചുഗൽ ഉൾപ്പെട്ടിട്ടുള്ളത്. ജൂൺ 17 ന് കോംഗോയ്ക്കെതിരെയാണ് സംഘത്തിന്റെ ആദ്യ മത്സരം.

മത്സരത്തിന്റെ ഒൻപതാം മിനിറ്റിൽ ആയിരുന്നു റൊണാൾഡോ തനിക്ക് ലഭിച്ച ആദ്യ അവസരം കളഞ്ഞുകുളിച്ചത്. രണ്ടാം പകുതിയുടെ നാൽപ്പത്തിയൊമ്പതാം മിനിറ്റിൽ സമാനമായിത്തന്നെ താരം അവസരം പാഴാക്കിയത്. ലഭിച്ച പന്ത് റൊണാൾഡോ അടിച്ചെങ്കിലും ഷോർട് പോയത് ആകാശത്തേക്ക് ആണെന്ന് മാത്രം. പോർചുഗലിനായുള്ള റൊണാൾഡോയുടെ ആറാം ലോകകപ്പാണിത്. 227 മത്സരങ്ങളിൽ നിന്ന് 143 ഗോളുകൾ അടിച്ചുകൂട്ടി അന്താരാഷ്ട്ര ഫുട്ബോളിലെ ഗോൾവേട്ടക്കാരിൽ ഒരാൾ കൂടിയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ.

Content highlight: Cristiano Ronaldo missed chances Portugal vs Nigeria

To advertise here,contact us