ക്രൊയേഷ്യയ്ക്ക് ജയം, മൊറോക്കോയെ തളച്ച് നോര്‍വേ

ഗ്രീസിനെ തോല്‍പ്പിച്ച് ഇറ്റലി, ഗ്വാട്ടിമലക്കെതിരെ എക്വഡോറിന് ജയം, ജോര്‍ദാനെ കീഴടക്കി കൊളംബിയ

അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോളില്‍ സ്ലൊവേനിയയെ ഒന്നിനെതിരെ രണ്ടുഗോളിന് തോല്‍പ്പിച്ച് ക്രൊയേഷ്യ. ലൂക്ക മോഡ്രിച്ചിന്റെയും മരിയോ പസലിച്ചിന്റെയും ഗോളിലാണ് ക്രൊയേഷ്യ ജയം കണ്ടെത്തിയത്. സ്ലൊവനേയിക്കുവേണ്ടി ആന്ദ്രെസ് സ്‌പോറര്‍ ഗോള്‍ നേടി. ഇഞ്ചുറി ടൈം ഗോളിലാണ് ക്രൊയേഷ്യയുടെ ജയം. മൊറോക്കോ-നോര്‍വേ മത്സരം സമനിലയില്‍ കലാശിച്ചു. ബ്രഹിം ഡയസിന്റെ ഗോളിലാണ് എട്ടാം മിനിറ്റില്‍ മൊറോക്കോ ലീഡെടുത്തത്. എന്നാല്‍ 75-ാം മിനിറ്റില്‍ മാര്‍ട്ടിന്‍ ഒഡെഗാര്‍ഡിലൂടെ നോര്‍വേ തിരിച്ചടിച്ചു.

എക്വഡോര്‍ എതിരില്ലാത്ത മൂന്നുഗോളിനാണ് ഗ്വാട്ടിമലയെ തോല്‍പ്പിച്ചത്. കൊളംബിയ മറുപടിയില്ലാത്ത രണ്ടുഗോളിന് ജോര്‍ദാനെയും തോല്‍പ്പിച്ചു. ഗ്രീസിനെ ഏകപക്ഷീയമായ ഒരുഗോളിന് ഇറ്റലി കീഴടക്കി.

ഇന്ന് രാത്രി നടക്കുന്ന സൗഹൃദ മത്സരങ്ങളില്‍ നെതര്‍ലന്‍ഡ്‌സ്-ഉസ്‌ബെകിസ്താനെയും ഫ്രാന്‍സ്-വടക്കന്‍ അയര്‍ലന്‍ഡിനെയും നേരിടും. നാളെ രാവിലെ 7.30ന് നടക്കുന്ന മത്സരത്തില്‍ സ്‌പെയിന്‍-പെറുവിനെ എതിരിടും.

content highlights: Croatia wins, Norway holds Morocco

To advertise here,contact us