കരുത്തുകാട്ടി ബ്രസീല്‍; ആഫ്രിക്കന്‍ വമ്പന്മാരെ കീഴടക്കി ലോകകപ്പിന്

സന്നാഹ മത്സരങ്ങളില്‍ പോര്‍ച്ചുഗല്‍, ഇംഗ്ലണ്ട്, ജര്‍മനി ടീമുകള്‍ക്കും ജയം

ലോകകപ്പിന് ഇനി നാലുനാളിന്റെ ദൂരം മാത്രം. പക്ഷെ, ഒരുങ്ങിയറിങ്ങുകയാണ് ബ്രസീല്‍. 2002ന് ശേഷം കിരീടമില്ലാത്ത ബ്രസീല്‍ 2026-ല്‍ ലോകകിരീടം ചൂടാനുറച്ചാണ് കളിക്കാനെത്തുന്നത്.

ആദ്യ സന്നാഹ മത്സരത്തില്‍ പാനമയെ ആറുഗോളിന് തോല്‍പ്പിച്ച ബ്രസീല്‍ രണ്ടാമത്തെ മത്സരത്തില്‍ ഈജിപ്തിനെ ഒന്നിനെതിരെ രണ്ടുഗോളിന് തോല്‍പ്പിച്ചു. ബ്രുണോ ഗുയ്മറസും എന്‍ഡ്രികും നേടിയ ഗോളിലാണ് ബ്രസീലിന്റെ ജയം. മത്സരത്തില്‍ ബ്രസീലിന് തന്നെയായിരുന്നു മേധാവിത്തം. പരിക്കേറ്റ നെയ്മറില്ലാതെയാണ് ബ്രസീല്‍ കളിക്കാനിറങ്ങിയത്. മാര്‍കിന്യോ, കാസെമിറോ, ലുകാസ് പക്വേറ്റ, റഫീന്യ, വിനീഷ്യസ് ജൂനിയര്‍, മാത്യുസ് കുന്യ, ഫാബിന്യോ, വെവര്‍ട്ടണ്‍, ഡാനിലോ എന്നിവരെല്ലാം കളിക്കാനിറങ്ങി. ഈജിപ്തിനുവേണ്ടി സൂപ്പര്‍താരം മുഹമ്മദ് സലാ കളിച്ചിരുന്നു.

പോര്‍ച്ചുഗല്‍ 2-1ന് ചിലിയെ തോല്‍പ്പിച്ചു. ജര്‍മനി 2-1ന് യുഎസിനെയും സ്‌കോട്‌ലന്‍ഡ് 4-0ന് ബൊളിവിയയെയും ഇംഗ്ലണ്ട് 1-0ന് ന്യൂസീലന്‍ഡിനെയും ദക്ഷിണാഫ്രിക്ക 1-0ന് ജമൈക്കയെയും തോല്‍പ്പിച്ചു.

content highlights: Brazil shows their strength; Defeats African giants to qualify for the World Cup

To advertise here,contact us