നീണ്ട കാത്തിരിപ്പിന് പരിസമാപ്തി, ഗംഭീര യാത്രയയപ്പ് നല്‍കി നാട്; ലോകകപ്പിന് ഒരുങ്ങിയറങ്ങി തുര്‍ക്കി

അമേരിക്കന്‍ ലോകകപ്പിന് പോകുന്ന തുര്‍ക്കി ടീമിന് മികച്ച യാത്രയയപ്പാണ് രാജ്യം നല്‍കിയത്

കാത്തുകാത്തിരുന്ന് കിട്ടിയതാണ് ലോകകപ്പിനുള്ള യോഗ്യത. അത് പക്ഷെ, ആഘോഷമാക്കുകയാണ് രാജ്യം. 25 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ലോകകപ്പ് യോഗ്യത നേടിയ തുര്‍ക്കി ടീമിന് ഗംഭീര യാത്രയയപ്പാണ് രാജ്യം നല്‍കിയത്. സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ് ഈ യാത്രയയപ്പ്. കഴിഞ്ഞ ദിവസമാണ് ലോകകപ്പിനായി തുര്‍ക്കി ഫുട്ബോള്‍ ടീം യുഎസിലേക്ക് യാത്ര തിരിച്ചത്.

ഇസ്താംബൂളിലെ പരിശീലന സ്ഥലത്തു നിന്ന് വിമാനത്താവളത്തിലേക്കായിരുന്നു യാത്ര. ടീം അംഗങ്ങള്‍ക്ക് വിമാനത്താവളത്തിലേക്ക് ഗംഭീര കാര്‍ പരേഡാണ് സംഘടിപ്പിക്കപ്പെട്ടത്. തുര്‍ക്കിഷ് ഫുട്ബോള്‍ ഫെഡറേഷനും തുര്‍ക്കിയിലെ പ്രമുഖ കാര്‍ നിര്‍മാതാക്കളും സംയുക്തമായാണ് ഈ യാത്രയയപ്പ് ഒരുക്കിയത്. നൂറിലേറെ കാറുകളാണ് തുര്‍ക്കി ടീം ബസിന് അകമ്പടിയായി വിമാനത്താവളം വരെ സഞ്ചരിച്ചത്.

Looking at it again, this special convoy by Turkey for their national team was INSANE 🔥🔥 pic.twitter.com/u4eN0C85Ij

ചുവന്ന നിറത്തിലായിരുന്നു ടീം ബസ്. അകമ്പടിക്കെത്തിയ കാറുകളില്‍ ഭൂരിപക്ഷവുംചുവന്ന നിറത്തില്‍ തന്നെ. എല്ലാ വാഹനങ്ങളിലും തുര്‍ക്കി ദേശീയ പതാക ആലേഖനം ചെയ്തിരുന്നു. മാത്രമല്ല ആരാധകര്‍ ഇരുചക്ര വാഹനങ്ങളിലും മറ്റുമായി ഈ വമ്പന്‍ ഘോഷയാത്രയുടെ ഭാഗമായി. നാട്ടുകാരെല്ലാം പങ്കെടുത്ത യാത്രയയപ്പ് ടീമിനും ഉണര്‍വേകി.

2002-ലെ ലോകകപ്പില്‍ സെമി ഫൈനലിലെത്തിയ തുര്‍ക്കി വെങ്കല മെഡല്‍ നേടുകയും ചെയ്തിരുന്നു. ലോകകപ്പില്‍ യുഎസ്എ, ഓസ്‌ട്രേലിയ, പാരഗ്വായ് എന്നിവരടങ്ങുന്ന ഗ്രൂപ്പ് ഡിയിലാണ് തുര്‍ക്കി മത്സരിക്കുന്നത്. ഇത്തവണ മികച്ച നിലയിലേക്കെത്താനാകുമെന്നാണ് ടീമിന്റെ പ്രതീക്ഷ.

content highlights: The long wait comes to an end as the nation gives a grand send-off; Turkey gears up for the World Cup

To advertise here,contact us