സൗദി പ്രൊ ലീഗ് ഫുട്ബോളിന്റെ അടുത്ത സീസണില്‍ ക്രിസ്റ്റ്യാനോ ജൂനിയറിന് സ്ഥാനക്കയറ്റം നല്കാന് അല്‍ നസ്ര്. നിലവില്‍ ക്ലബിന്റെ യൂത്ത് ടീമിന്റെ ഭാഗമായ ക്രിസ്റ്റ്യാനോ ജൂനിയര്‍ മികച്ച പ്രകടനമാണ് നടത്തുന്നത്. ഇതാണ് ടീം മാനേജ്മെന്റിനെ ചിന്തിപ്പിക്കുന്നത്.
ക്രിസ്റ്റ്യാനോ ജൂനിയറിന് സീനിയര്‍ ടീമിലെത്താനായാല് അച്ഛന്-മകന് കോംബോ കാണാമെന്ന ആകാംക്ഷയിലാണ് ഫുട്ബോള്‍ പ്രേമികള്‍. മകനൊപ്പം പന്തുതട്ടാനുള്ള മോഹം നേരത്തെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പ്രകടിപ്പിച്ചിരുന്നു. റയല്‍മാഡ്രിഡ്, യുവന്റസ്, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എന്നീ യൂത്ത് അക്കാദമികളില്‍ പരിശീലനം നേടിയ 15-കാരനായ ക്രിസ്റ്റ്യാനോ ജൂനിയറിന്റെ കരിയറില്‍ നിര്‍ണായകമാകും അല്‍ നസ്ര് സീനിയര്‍ ടീമിലേക്കുള്ള പ്രവേശനം.
ഗോള്‍ സ്കോര്‍ ചെയ്യുന്നതിലെ മികവാണ് താരത്തിന് വഴി തെളിയിക്കുന്നത്. അല്‍ നസ്ര് അണ്ടര്‍ 15 ടീമിനൊപ്പം ക്രിസ്റ്റിയാനോ റൊണാള്‍ഡോ ജൂനിയര്‍ 27 മത്സരങ്ങളില്‍ 56 ഗോളുകള്‍ സ്കോര്‍ ചെയ്തിട്ടുണ്ട്. നേരത്തെ, യുവന്റസ് അണ്ടര്‍ 9 ടീമിനായി 23 മത്സരങ്ങള്‍ 58 ഗോളുകള്‍ നേടിയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രൊഫഷണല്‍ ഫുട്ബോളില്‍ ക്രിസ്റ്റിയാനോ ജൂനിയറിനുള്ള മികവ് നേരത്തെത്തന്നെ വാര്‍ത്തയായിരുന്നു. പോര്‍ച്ചുഗലിന്റെ അണ്ടര്‍ 16 ടീമിന്റെ മുന്നേറ്റത്തിലും ഭാഗമാണ് ക്രിസ്റ്റിയാനോ ജൂനിയര്‍. 15-കാരനായ താരം ടീമിലെത്തുന്നത് വലിയ ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് അല്‍ നസ്ര് മാനേജ്മെന്റ്.
content highlights: Al-Nassr to include Cristiano's son in the senior team