കലൂരിൽ ബലാബലം; നോർത്ത് ഈസ്റ്റിനോട് സമനില വഴങ്ങി ബ്ലാസ്റ്റേഴ്‌സ്

വിഷു നാളിൽ സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിന് നിരാശ

വിഷു നാളിൽ സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിന് നിരാശ. മത്സരം തീരാൻ രണ്ട് മിനിറ്റ് ശേഷിക്കെ വരെ ഒരു ഗോളിന് ലീഡിലുണ്ടായിരുന്ന ബ്ലാസ്റ്റേഴ്‌സ് അവസാനം വഴങ്ങിയ ഗോളിൽ 1-1 സമനിലയിൽ കളി അവസാനിപ്പിച്ചു.

41-ാം മിനിറ്റിൽ ആൻഡ്രി റോഡ്രിഗസിന്റെ സെൽഫ് ഗോളിലായിരുന്നു കൊമ്പന്മാർ മുന്നിലെത്തിയത്. എന്നാൽ 88-ാം മിനിറ്റിൽ ലാൽറിൻസുവാലയിലൂടെ നോർത്ത് ഈസ്റ്റ് ഗോൾ മടക്കി.

കഴിഞ്ഞ മത്സരത്തിൽ ബെംഗളൂരു എഫ്‌സിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിക്കാൻ ബ്ലാസ്റ്റേഴ്സിനായിരുന്നു. സീസണിലെ ആദ്യ വിജയവും അതായിരുന്നു.

ജംഷഡ്പൂർ എഫ്‌സിയുമായി ഏപ്രിൽ 18 നാണ് ഇനി അടുത്ത മത്സരം. നിലവിൽ ഒമ്പത് മത്സരങ്ങളിൽ നിന്ന് അഞ്ച് പോയിന്റുമായി പതിമൂന്നാം സ്ഥാനത്താണ് കൊമ്പന്മാർ.

Content Highlights:

To advertise here,contact us