ഹാട്രിക്ക് ഹാളണ്ട്; FA CUP ക്വാർട്ടർ ഫൈനലിൽ ലിവർപൂളിനെ തകർത്ത് മാഞ്ചസ്റ്റർ സിറ്റി

എഫ് എ കപ്പ് ക്വാർട്ടർ ഫൈനലിൽ ലിവർപൂളിനെ എതിരില്ലാത്ത നാല് ഗോളിന് തകർത്ത് മാഞ്ചസ്റ്റർ സിറ്റി

എഫ് എ കപ്പ് ക്വാർട്ടർ ഫൈനലിൽ ലിവർപൂളിനെ എതിരില്ലാത്ത നാല് ഗോളിന് തകർത്ത് മാഞ്ചസ്റ്റർ സിറ്റി. എർലിങ് ഹാളണ്ടിന്റെ ഹാട്രിക് ഗോളാണ് സിറ്റിയെ വമ്പൻ വിജയത്തിലേക്ക് നയിച്ചത്.

39 , 47 , 57 മിനിറ്റുകളിലായിരുന്നു ഹാളണ്ടിന്റെ ഗോൾ. സെമെന്യോ നാലാം ഗോൾ നേടി. ലിവർപൂളിന് ലഭിച്ച പെനാൽറ്റി സൂപ്പർ താരം മുഹമ്മ്ദ് സലാഹ് പാഴാക്കി.

ഇന്ന് മറ്റൊരു ക്വാർട്ടർ ഫൈനലിൽ ചെൽസി പോർട്ട് വെയ്‌ലിനെ നേരിടും. നാളെ ആഴ്‌സണൽ സൗത്താംപ്റ്റനെയും വെസ്റ്റ് ഹാം ലീഡ്‌സിനെയും നേരിടും.

Content Highlights: manchester-city-vs-liverpool-fa-cup-quarter-final-erling-haaland-hat-trick

To advertise here,contact us