ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ആദ്യ പാദത്തിൽ തുർക്കിഷ് ക്ലബായ ഗലാറ്റസരായിയോട് തോൽവി ഏറ്റുവാങ്ങി ലിവർപൂൾ. എതിരില്ലാത്ത ഒരു ഗോളിന്റെ വിജയമാണ് ഗലാറ്റസരായി നേടിയത്.
ഏഴാം മിനിറ്റിൽ മരിയോ ലെമിനെയാണ് ആതിഥേയർക്ക് വേണ്ടി ഗോൾ നേടിയത്. ലിവർപൂൾ പരിശീലകൻ ആർനോ സ്ലോട്ടിന്റെ ലിവർപൂളിനൊപ്പമുള്ള നൂറാം മത്സരം കൂടിയായിരുന്നു ഇത്.
ഗ്രൂപ്പ് ഘട്ടത്തിലും ഇതേ ഗലാറ്റസരായിയോട് ലിവർപൂൾ തോൽവി വഴങ്ങിയിരുന്നു. അന്നും എതിരില്ലാത്ത ഒരു ഗോളിനായിരുന്നു തുർക്കി ക്ലബിന്റെ വിജയം. മാർച്ച് 19 ന് ആൻഫീൽഡിൽ വെച്ചാണ് രണ്ടാം പാദ പ്രീ ക്വാർട്ടർ പോരാട്ടം നടക്കുന്നത്.
Content Highlights: liverpool vs galatasaray champions leagu -2026 result