കലിപ്പടക്കുമോ ഇന്നെങ്കിലും!; സീസണിലെ ആദ്യ ജയം തേടി ബ്ലാസ്റ്റേഴ്സ് ഇന്ന് ചെന്നൈയ്ക്കെതിരെ

ഇന്ത്യൻ സൂപ്പർ ലീഗ് 2025 -26 ൽ ആദ്യ ജയം തേടി കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ചെന്നൈയിൻ എഫ് സിക്കെതിരെ ഇറങ്ങുന്നു

ഇന്ത്യൻ സൂപ്പർ ലീഗ് 2025 -26 ൽ ആദ്യ ജയം തേടി കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ചെന്നൈയിൻ എഫ് സിക്കെതിരെ ഇറങ്ങുന്നു. രാത്രി 7.30 മുതൽ കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലാണ് മത്സരം. സീസണിൽ ഇതുവരെ കളിച്ച മൂന്ന് കളിയിലും പരാജയം ഏറ്റുവാങ്ങിയാണ് കൊമ്പന്മാരുടെ നിൽപ്പ്.

നവംബർ 14ന് നടന്ന ആദ്യ കളിയിൽ കരുത്തരായ മോഹൻ ബഗാനിൽനിന്ന് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോറ്റു മടങ്ങിയാണ് ബ്ലാസ്റ്റേഴ്സിന്റെ സീസണിലെ തുടക്കം. പിന്നീട് ഹോം ഗ്രൗണ്ടിൽ മുംബൈ സിറ്റിയും ഒരു ഗോളിന് പരാജയപ്പെടുത്തി. ഐ.എസ്.എല്ലിലെ പുതുമുഖങ്ങൾ ആയ ഇന്റർ കാശിയെ എങ്കിലും തോൽപിക്കാമെന്ന് വിചാരിച്ചപ്പോൾ മൂന്നാം കളിയും പിഴച്ചു. ബ്ലാസ്റ്റേഴ്സ് ഒരു ഗോളടിച്ചപ്പോൾ രണ്ടു ഗോളിന് ഇന്റർ കാശിക്ക് വിജയം.

ഐ.എസ്.എൽ പ്രതിസന്ധിയെ തുടർന്നും ബ്ലാസ്റ്റേഴ്സിന്റെ സാമ്പത്തികനില പരുങ്ങലിൽ ആയതിനാലും മുൻനിര വിദേശതാരങ്ങളെല്ലാം സീസണിനു മുന്നേ കൂടുവിട്ടു പോയിരുന്നു. മികച്ച ഒരു ഗെയിം പ്ലാൻ പുറത്തെടുക്കാൻ ഇതുവരെ സാധിച്ചിട്ടില്ല എന്നതാണ് തുടർച്ചയായ തോൽവിക്ക് കാരണം. ശനിയാഴ്ചത്തെ എതിരാളികളായ ചെന്നൈയിനാണെങ്കിൽ മൂന്നു കളികളിൽ രണ്ടെണ്ണം തോൽക്കുകയും ഒരെണ്ണത്തിൽ സമനില വഴങ്ങുകയും ചെയ്തവരാണ്.

Content Highlights: kerala-blasters-vs-chennaiyin-fc-isl-2026-match-preview

To advertise here,contact us