റയലിന് ഷോക്ക്!; ലാലിഗയിൽ ഒസാസുനയോട് തോറ്റു; ടൈറ്റിൽ റണ്ണിൽ തിരിച്ചടി

സ്പാനിഷ് ലീഗിൽ വമ്പന്മാരും നിലവിൽ പോയിന്റ് ടോപ്പർമാരുമായ റയൽ മാഡ്രിഡിന് വൻ തിരിച്ചടി.

സ്പാനിഷ് ലീഗിൽ വമ്പന്മാരും നിലവിൽ പോയിന്റ് ടോപ്പർമാരുമായ റയൽ മാഡ്രിഡിന് വൻ തിരിച്ചടി. ഒമ്പതാം സ്ഥാനത്തുള്ള ഒസാസുനയോട് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽവി വഴങ്ങി. ആന്റി ബുഡിമിർ, റോൾ ഗാർഷ്യ എന്നിവരാണ് ഒസാസുനയ്ക്ക് വേണ്ടി ഗോൾ നേടിയത്. വിനീഷ്യസ് ജൂനിയർ റയലിനായി ആശ്വാസ ഗോൾ നേടി.

Derrota en El Sadar.

തോൽവിയോടെ രണ്ടാം സ്ഥാനത്തുള്ള ബാഴ്‌സലോണയുമായുള്ള റയലിന്റെ പോയിന്റ് വ്യത്യാസം വെറും രണ്ടായി. റയൽ 25 മത്സരങ്ങൾ കളിച്ചപ്പോൾ ബാഴ്‌സ 24 മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്. ഇന്ന് നടക്കുന്ന ലെവാന്റെയുമായുള്ള പോരിൽ ജയിക്കുകയാണെങ്കിൽ ബാഴ്‌സയ്ക്ക് റയലിന് മുന്നിലെത്താം.

Content Highlights:Osasuna stun Real Madrid 2-1 to blow LaLiga title race

To advertise here,contact us