ക്രിസ്റ്റാനോ റൊണാൾഡോയുടെ ഇരട്ട ഗോളിൽ സൗദി പ്രോ ലീഗിൽ വൻ വിജയം സ്വന്തമാക്കി അൽ നസ്ർ. അൽ ഹസീമിനെ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് അൽ നസ്ർ തോൽപ്പിച്ചത്. 13 , 79 മിനിറ്റുകളിലായിരുന്നു റൊണാൾഡോയുടെ ഗോൾ. 30-ാം മിനിറ്റിൽ കിങ്സ്ലി കോമനും 77 -ാം മിനിറ്റിൽ എയ്ഞ്ചലോ ഗബ്രിയേലും ഗോളുകൾ കണ്ടെത്തി.
ക്ലബുമായി ഉടക്കി മത്സരങ്ങൾ ബഹിഷ്കരിച്ച ശേഷമുള്ള തിരിച്ചുവരവിലും മിന്നും ഫോം തുടരുകയാണ് 41 കാരനായ പോർച്ചുഗൽ ഇതിഹാസം. ഈ ഗോളോടെ കരിയറിൽ ഗോളുകളുടെ എണ്ണം 964 ആയി. 30 ന് വയസ്സിന് ശേഷമുള്ള ഗോൾ നേട്ടത്തിൽ താരം 500 പിന്നിടുകയും ചെയ്തു. ആയിരം ഗോളും ലോകകപ്പും എന്ന വലിയ ലക്ഷ്യത്തിലേക്കാണ് റോണോ ഇപ്പോൾ കണ്ണുവെക്കുന്നത്.
Content Highlights: Cristiano Ronaldo Scores Double; Al nassr big win over Al-Hazem