പ്രീമിയര് ലീഗില് ലിവര്പൂളിനെ പരാജയപ്പെടുത്തി ബോണ്മൗത്ത്. അവസാന നിമിഷം വരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തില് രണ്ടിനെതിരെ മൂന്ന് ഗോളുകളുടെ വിജയമാണ് ബോണ്മൗത്ത് സ്വന്തമാക്കിയത്. ഇഞ്ചുറി ടൈമിലാണ് ബോണ്മൗത്തിന്റെ വിജയഗോള് പിറന്നത്.
സ്വന്തം തട്ടകത്തില് നടന്ന മത്സരത്തില് ബോണ്മൗത്താണ് ആദ്യം ലീഡെടുത്തത്. 26-ാം മിനിറ്റില് ഇവാനില്സണിലൂടെ മുന്നിലെത്തിയ ബോണ്മൗത്ത് 33-ാം മിനിറ്റില് അലെക്സ് ജിമിനസിലൂടെ സ്കോര് ഇരട്ടിയാക്കി. ആദ്യപകുതിയുടെ അധികസമയത്ത് വിര്ജില് വാന് ഡൈക്കിലൂടെ ലിവര്പൂള് ഒരു ഗോള് തിരിച്ചടിച്ചു.
80-ാം മിനിറ്റില് ഡൊമിനിക് സൊബോസ്ലോയി ലിവര്പൂളിന്റെ സമനില ഗോള് നേടി. എന്നാല് ഇഞ്ചുറി ടൈമിലെ കൂട്ടപ്പൊരിച്ചിലിനൊടുവില് ലിവര്പൂളിന്റെ വല കുലുങ്ങുകയായിരുന്നു. അമീന് ആദിലാണ് ബോണ്മൗത്തിന്റെ വിജയഗോള് നേടിയത്.
Content highlights: Premier League: Bournemouth beats Liverpool as Adli scrambles last-gasp winner