ഇഞ്ചുറി ടൈമില്‍ എന്‍സോയുടെ ഗോള്‍; ഇത്തിഹാദില്‍ സിറ്റിയെ സമനിലയില്‍ കുരുക്കി ചെല്‍സി

ഇഞ്ചുറി ടൈമിലാണ് സിറ്റി വിജയം കൈവിട്ടത്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി-ചെല്‍സി പോരാട്ടം സമനിലയില്‍ കലാശിച്ചു. ഇത്തിഹാദ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇരുടീമുകളും ഓരോ ഗോളുകള്‍ വീതമടിച്ച് പിരിയുകയായിരുന്നു. ഇഞ്ചുറി ടൈമിലാണ് സിറ്റി വിജയം കൈവിട്ടത്.

ആദ്യപകുതിയില്‍ ടിജാനി റെയിന്‍ഡേഴ്‌സിന്റെ ഗോളിലൂടെ സിറ്റിയാണ് ആദ്യം മുന്നിലെത്തിയത്. ഇഞ്ചുറി ടൈമിലാണ് മത്സരത്തിന്റെ ഗതി മാറ്റിയ ഗോള്‍ പിറന്നത്. എന്‍സോ ഫര്‍ണാണ്ടസിന്റെ തകര്‍പ്പന്‍ ഗോളില്‍ ചെല്‍സി സമനില കണ്ടെത്തി.

Content highlights: Premier League: Enzo Fernandez goal in Injury-time gives Chelsea draw with Manchester City

To advertise here,contact us