മെസി തന്നെ താരം; അങ്കോളയെ തോൽപ്പിച്ച് അർജന്റീന

സൂപ്പർ താരം ലയണൽ മെസി ഒരു ഗോളിന് വഴിയൊരുക്കുകയും ഒരു ഗോൾ നേടുകയും ചെയ്തു.

അന്താരാഷ്ട്ര സൗഹൃദ പോരാട്ടത്തിൽ അങ്കോളയെ എതിരില്ലാത്ത രണ്ട് ഗോളിന് തകർത്ത് അർജന്റീന. സൂപ്പർ താരം ലയണൽ മെസി ഒരു ഗോളിന് വഴിയൊരുക്കുകയും ഒരു ഗോൾ നേടുകയും ചെയ്തു.

ആദ്യ പകുതിക്ക് തൊട്ടുമുമ്പ് 43-ാം മിനിറ്റിൽ മെസ്സിയുടെ അസിസ്റ്റിൽ ലൗതാരോ മാർട്ടിനെസ് ആദ്യ ഗോൾ നേടി. പിന്നീട് 82-ാം മിനിറ്റിൽ മാർട്ടിനെസിന്റെ പാസിൽ നിന്ന് മെസ്സി അർജന്റീനയുടെ രണ്ടാം ഗോളും നേടി.

അങ്കോളയുടെ 50-ാം സ്വതന്ത്ര ദിനാഘോഷത്തിന്റെ ഭാഗമായാണ് ഈ മത്സരം സംഘടിപ്പിച്ചത്. നിലവിൽ ഫിഫ റാങ്കിങ്ങിൽ 117-ാം സ്ഥാനത്തുള്ള അങ്കോളക്കതിരെ രണ്ടാം സ്ഥാനത്തുള്ള അർജന്റീനക്ക് ജയം അനായാസമായിരുന്നു.

Content Highlights:Messi is the star; Argentina defeats Angola

To advertise here,contact us