എൽ സാൽവദോറിനെ കാഴ്ചക്കാരാക്കി അർജന്റീന; സൗഹൃദ മത്സരത്തിൽ വമ്പൻ ജയം

എൽ സാൽവദോറിന്റെ പോരാട്ടം രണ്ട് ഷോട്ടുകളിൽ ഒതുങ്ങി.

ഫിലഡൽഫിയ: എല് സാല്വദോറിനെതിരായ സൗഹൃദ മത്സരത്തിൽ അർജന്റീനയ്ക്ക് ജയം. എതിരില്ലാത്ത മൂന്ന് ഗോളിനാണ് ലോകചാമ്പ്യന്മാരുടെ വിജയം. 16-ാം മിനിറ്റിൽ ക്രിസ്റ്റിൻ റൊമേരോ, 42-ാം മിനിറ്റിൽ എൻസോ ഫെർണാണ്ടസ്, 52-ാം മിനിറ്റിൽ ജിയോവാനി ലോസെൽസോ എന്നിവർ അർജന്റീനയ്ക്കായി ഗോളുകൾ നേടി.

GOAL: Cuti Romero scores for Argentina! 🇦🇷 pic.twitter.com/jhDxYT3CZK

പരിക്കേറ്റ സൂപ്പർ താരം ലയണൽ മെസ്സി ഇല്ലാതിരുന്നത് അർജന്റീനൻ നിരയിൽ പ്രതിഫലിച്ചില്ല. മത്സരത്തിൽ വ്യക്തമായ മുൻതൂക്കം ലോകചാമ്പ്യന്മാർക്ക് ഉണ്ടായിരുന്നു. മത്സരം ഏകദേശം പൂർണമായും എൽ സാൽവദോർ പോസ്റ്റിന് പുറത്താണ് പുരോഗമിച്ചത്. 80 ശതമാനവും പന്തിനെ നിയന്ത്രിച്ചത് അർജന്റീനൻ സംഘമാണ്. 24 ഷോട്ടുകൾ അർജന്റീനൻ താരങ്ങൾ പായിച്ചു. അതിൽ 14 എണ്ണം ലക്ഷ്യത്തിലേക്കായിരുന്നു.

Enzo Fernández makes no mistake with Argentina’s build up play 😤 pic.twitter.com/qmHlR1Xmj8

ചെപ്പോക്ക് തലവൻസിന് വിജയത്തുടക്കം; റോയൽ ചലഞ്ചേഴ്സിനെ ആറ് വിക്കറ്റിന് തകർത്തു

Gio Lo Celso scoring for Argentina! 🇦🇷pic.twitter.com/J2LrDpxMMh

എൽ സാൽവദോറിന്റെ പോരാട്ടം രണ്ട് ഷോട്ടുകളിൽ ഒതുങ്ങി. അതിൽ ഒരെണ്ണം മാത്രമായിരുന്നു ലക്ഷ്യത്തിലേക്ക് പായിച്ചത്. അർജന്റീനയുടെ ഗോളെണ്ണം മൂന്നിൽ നിർത്താൻ സാധിച്ചത് മാത്രമാണ് എൽ സാൽവദോറിന്റെ ഏക നേട്ടം.

To advertise here,contact us