ക്രിക്കറ്റ് ലോകത്ത് വൈറലായി അപൂർവ ക്യാച്ച്. ആ ക്യാച്ചിന് അവകാശി പക്ഷെ കളിക്കാരനോ ഗാലറിയിലെ കാണിയോ അല്ല. മൈതാനത്തിന് പുറത്തുള്ള റോഡിലൂടെ ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന ഒരാളാണ് ഇതിലെ നായകൻ.
പാകിസ്താനിലെ ഖൈബർ പഖ്തൂൻഖ്വ പ്രവിശ്യയിൽ നടക്കുന്ന സ്വാത് പ്രീമിയർ ലീഗിലാണ് സംഭവം നടക്കുന്നത്. സ്വാത് സ്ട്രൈക്കേഴ്സും ജി.കെ.ആർ ദിറും തമ്മിലുള്ള മത്സരത്തിനിടെ കൂറ്റൻ സിക്സർ പിറക്കുന്നു. പന്ത് ഗ്യാലറിയും കടന്ന് പുറത്തേക്ക് പോകുന്നു.
പന്ത് നേരെ പോയത് മൈതാനത്തിന് സമീപത്തെ റോഡിലൂടെ ബൈക്കിന് പിന്നിലിരുന്ന യാത്രക്കാരൻ തന്റെ നേർക്കാണ്. അദ്ദേഹം അത് ബൈക്ക് നിർത്തുക പോലും ചെയ്യാതെ ഒറ്റ കൈ കൊണ്ട് നീട്ടി പിടിച്ചെടുത്തു. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി ഓടികൊണ്ടരിക്കുകയാണ്.
content highlights:biker pillion rider one handed catch outside stadium viral video