ഏഷ്യാ കപ്പ് റൈസിങ് സ്റ്റാർസ് മത്സരത്തിൽ യുഎഇയ്ക്കെതിരെ ഇരട്ട സെഞ്ചുറിയുമായി ചരിത്രമെഴുതിയ വൈഭവ് സൂര്യവംശിയെ അഭിനന്ദിച്ച് ഇന്ത്യൻ താരം സൂര്യകുമാർ യാദവ്. വൈഭവ് ഇപ്പോൾ തന്റെ പ്രചോദനമാണെന്നാണ് ഇന്ത്യയ്ക്ക് ട്വന്റി 20 ലോകകപ്പ് നേടിക്കൊടുത്ത ക്യാപ്റ്റനായ സൂര്യകുമാർ സോഷ്യൽ മീഡിയയിൽ കുറിച്ചത്.
ഇന്ത്യ എ ടീമിനായി 53 പന്തിൽ 204 റൺസാണ് വൈഭവ് അടിച്ചെടുത്തത്. ലിസ്റ്റ് എ ക്രിക്കറ്റിൽ ഏറ്റവും വേഗതയേറിയ സെഞ്ചുറി എന്ന റെക്കോർഡും വൈഭവ് സ്വന്തമാക്കി. 2023ൽ ഓസ്ട്രേലിയയുടെ ജെയ്ക് ഫ്രേസർമെക്ഗർക്ക് സ്ഥാപിച്ച 29 പന്തിന്റെ റെക്കോർഡാണ് 28 പന്തിൽ സെഞ്ചുറി തികച്ച് വൈഭവ് മറികടന്നത്.
എന്നാൽ കൗമാരതാരം അവിടെയും നിർത്താൻ തയ്യാറായിരുന്നില്ല. 40 പന്തിൽ 150 റൺസിലെത്തിയ താരം, കഴിഞ്ഞ വർഷം ബിഹാറിനായി അരുണാചൽ പ്രദേശിനെതിരെ കളിക്കുമ്പോൾ താൻ കുറിച്ച 59 പന്തിന്റെ റെക്കോർഡാണ് 19 പന്തുകൾ ബാക്കിനിൽക്കെ തകർത്തത്.
ഫോർഡ് ട്രോഫിയിൽ കാന്റർബറിക്കായി ഒട്ടാഗോയ്ക്കെതിരെ ന്യൂസിലൻഡ് ബാറ്റർ ചാഡ് ബോവ്സ് സ്ഥാപിച്ച 103 പന്തിന്റെ റെക്കോർഡ് മറികടന്ന്, വെറും 52 പന്തിലാണ് താരം ഇരട്ട സെഞ്ച്വറി തികച്ചത്.
ഈ ഇന്നിങ്സിൽ ഏഴ് ഫോറുകളും 28 കൂറ്റൻ സിക്സറുകളുമാണ് വൈഭവ് അടിച്ചുകൂട്ടിയത്. ലിസ്റ്റ് എ ഇന്നിങ്സിലെ ഏറ്റവും ഉയർന്ന സിക്സർ നേട്ടമാണിത്.
content highlights:ndian T20 star Suryakumar Yadav heaped praise on young batting sensation Vaibhav following his remarkable performances.